Posted On
date_range Updated On
date_range കേരളത്തിൽ പി.ആർ വർക് മാത്രം, മികച്ച കോവിഡ് പ്രതിരോധം കർണാടകത്തിൽ -കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരള സർക്കാരിനെയോ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയോ ഒരു അന്താരാഷ്ട്ര മാധ്യമവും പുകഴ്ത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് നടക്കുന്നത് പി.ആർ വർക് മാത്രമാണ്. ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത് കർണാടകത്തിലാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വൻ പാളിച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സർക്കാർ പ്രതിരോധത്തിലാകുേമ്പാൾ സഹായകകരമായ നിലപാടുകളുമായാണ് കേരളത്തിലെ കോൺഗ്രസ് രംഗത്തെത്തുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണ്. ഈ സന്ദർഭത്തിൽ സർക്കാരിന് വടിയെറിഞ്ഞുകൊടുക്കുന്ന രീതിയാണ് കോൺഗ്രസിേൻറതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.