കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ട്. ജോസ് കെ. മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുന്നത്.
യു.ഡി.എഫിനുള്ളിൽ കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അച്ചു ഉമ്മനെ സ്ഥാനാഥിയാക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടേക്കാം. അതേ സമയം ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുക്കണമെന്നും പി.ജെ ജോസഫ് മത്സരിക്കണമെന്നും കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) ആവശ്യപ്പെടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.