പാലായിൽ എല്ലാ വഴികളും ജോസ് കെ. മാണിയിലേക്ക്; രാജ്യസഭാംഗത്വം രാജിവെക്കുന്നതിനെക്കുറിച്ച് ആലോചന

കോഴിക്കോട്​: പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി തന്നെ സ്ഥാനാർത്ഥിയായേക്കും. പാലാ നിയോജകമണ്ഡലത്തിലെ ബഹു ഭൂരിപക്ഷം മണ്ഡലം കമ്മറ്റികളും ഇൗ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. നിലവിൽ രാജ്യസഭാ എം.പിയായ ജോസ് കെ. മാണി തൽസ് ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. എം.പി. സ്ഥാനം രാജിവെക്കുന്നത് പ്രശ്നമുള്ള കാര്യമല് ലെന്നാണ് ജോസ് കെ. മാണിക്ക് ഒപ്പമുള്ള നേതാക്കളുടെ നിലപാട്.

കഴിഞ്ഞ പാർലമ​​െൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും സിറ്റിങ് എം.എൽ.എമാരെ മൽസരത്തിനിറക്കിയത് ചൂണ്ടിക്കാണിച്ചാണ് നേതാക്കൾ ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയ ായി നിർദേശിക്കുന്നത്. മാത്രമല്ല, ജോസ് കെ. മാണിയെ രാജ്യസഭ എം.പിയാക്കിയത് സംഘടനാകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്ക ാനായിരുന്നുവെന്നും അവർ പറയുന്നു. കെ.എം. മാണിയുടെ അപ്രതീക്ഷിത മരണം സാഹചര്യങ്ങളെ മാറ്റിയിട്ടുണ്ട്. കെ.എം. മാണിയുടെ സീറ്റിൽ മകൻ മൽസരിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

േജാസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചാൽ രാജ്യസഭയിൽ യു.പി.എയുടെ അംഗസംഖ്യ കുറയുമെന്ന വാദത്തെയും നേതാക്കൾ എതിർക്കുകയാണ്. നിലവിൽ യു.പി.എക്ക് രാജ്യസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും വിവാദമായ കാശ്മീർ ബില്ലും മുത്തലാഖ് ബില്ലും മോേട്ടാർ വാഹനബില്ലുമൊക്കെ രാജ്യസഭയിൽ പാസാക്കിയെടുക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഒരു വോട്ട് കുറയുമെന്ന വാദം അപഹാസ്യമാണെണന്നും അവർ നയം വിശദമാക്കുന്നു.

പാലാ സീറ്റ് കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ പാർട്ടി നടത്തുന്നതെന്ന് വ്യക്തം. 2018 ജൂണിലാണ് ജോസ് കെ. മാണി രാജ്യസഭാംഗമാകുന്നത്​. ആറ് വർഷത്തെ കാലാവധി പൂർത്തിയാകണമെങ്കിൽ 2024 ജൂൺ വരെ കാത്തിരിക്കണം. എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിശ്​ചയിച്ചാലും രാജ്യസഭാ സീറ്റ് രാജിവെക്കേണ്ടി വരും. അപ്പോഴും മൂന്ന് വർഷത്തെ കാലാവധി ബാക്കിയുണ്ടാവും. ഇതിന് കാത്തു നിൽക്കാതെ ഇപ്പോൾ തന്നെ ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ എത്തണമെന്നതാണ് നേതാക്കൾ നൽകുന്ന ഉപദേശം. ഇതിന് മുസ്ലീം ലീഗി​​െൻറ പിന്തുണയും ജോസ് കെ. മാണി വിഭാഗം ഉറപ്പാക്കുന്നുണ്ട്്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 5000 വോട്ടുകൾക്കാണ് കെ.എം. മാണി പാലായിൽ വിജയിച്ചത്. എന്നാൽ, മാണിയുടെ
മരണശേഷം നടന്ന പാർലെമൻറ് തെരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടന് പാലാ നിയോജക മണ്ഡലത്തിൽ കിട്ടിയ ഭൂരിപക്ഷം
33000 വോട്ടാണ്. രണ്ട് തവണ കോട്ടയത്തി​​െൻറ എം.പിയായ. ജോസ് കെ. മാണി പാലായിൽ മൽസരിച്ചാൽ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് പാർട്ടി നേതാക്കൾ പ്രകടിപ്പിക്കുന്ന വിശ്വാസം. 2009 ൽ 73,000 വോട്ടി​​െൻറ ഭൂരിപക്ഷത്തിൽ കോട്ടയം എം.പിയായ ജോസ് കെ.മാണി 2014 ൽ ഭൂരിപക്ഷം1,15,000 ആയി ഉയർത്തിയിരുന്നു. ഇത് ജോസ് കെ. മാണിക്കുള്ള പിന്തുണ വർധിച്ചി​​െൻറ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

േകരളകോൺഗ്രസിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ മൽസരിപ്പിക്കുന്നത് പോലും ആത്മഹത്യാപരമായിരിക്കുമെന്നാണ് ജില്ലാ നേതാക്കളുടെ നിലപാട്. നിഷയുടെ സ്ഥാനാർത്ഥിത്വം പാർട്ടി അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമെ ഉതകൂ എന്നും അവർ പറയുന്നു.

ജോസ് കെ. മാണി സ്ഥാനാർത്ഥിയായാൽ സി.പി.എമ്മിനുകൂടി ഗുണം കിട്ടുമെന്നതിനാൽ പാർട്ടിയിൽ കാലുവാരലുണ്ടായാലും
വിജയിക്കാൻ പ്രയാസമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. ജോസ് കെ. മാണി രാജിവെക്കുന്നതോടെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ സി.പി.എമ്മായിരിക്കും വിജയിക്കുക. അതിനാൽ തന്നെ അടിയൊഴുക്കുകൾ എത്ര ശക്തമായാലും ജോസ്​ കെ. മാണിയെ വിജയിപ്പിക്കാൻ സി.പി.എം കൂടി ശ്രമിക്കുന്ന സാഹചര്യമായിരിക്കും നിലവിൽ വരിക.

Tags:    
News Summary - jose k mani thinking to contest in pala by election - Kerala Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.