വ്യവസായിയുടെ ആത്മഹത്യ; പി.കെ. ശ്യാമള രാജി വെക്കേണ്ടതില്ലെന്ന്​ സി.പി.എം

കണ്ണൂർ: പ്രവാസി വ്യവസായി സാജൻെറ ആത്മഹത്യയുമായി ബന്ധപ്പെട്ട്​ വിവാദക്കുരുക്കിലായ ആന്തൂര്‍ നഗരസഭ അധ്യക്ഷയും സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമള രാജി വെക്കേണ്ടതില്ലെന്ന്​ സി.പി.എം ജില്ലാ സെക്രട്ടറിയേറ് റ്. ശ്യാമളയുടെ രാജി സന്നദ്ധത തള്ളിക്കൊണ്ടാണ്​ യോഗ​ തീരുമാനം. എന്നാല്‍ വ്യവസായിയുടെ ആത്മഹത്യക്ക് കാരണമായ സം ഭവങ്ങളില്‍ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായെന്ന്​ സെക്രട്ടറിയേറ്റ് വിലയിരുത്തി.

സാജൻ ആത്മഹത്യ ചെയ്​തതുമാ യി ബന്ധപ്പെട്ട്​ ശ്യാമളക്കെതിരെ പാര്‍ട്ടിയുടെ സൈബർ പോരാളികളിൽ നിന്നും പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെയും ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇന്ന് സി.പി.എം അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. വിവാദങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിനായി ശ്യാമളയെ യോഗത്തിലേക്ക് വിളിച്ച് വരുത്തിയിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെക്കാനുളള സന്നദ്ധത പി.കെ ശ്യാമള സെക്രട്ടറിയേറ്റിനെ അറിയിച്ചെങ്കിലും തത്ക്കാലം രാജി വേ​െണ്ടന്നായിരുന്നു സെക്രട്ടറിയേറ്റിന്‍റെ തീരുമാനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തിരക്കിട്ട് രാജി നല്‍കുന്നത്​ തെറ്റായ സന്ദേശം നല്‍കാന്‍ കാരണമാകുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഈ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും സ്വീകരിച്ചത്. ശ്യാമളയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വീഴ്ച വരുത്തിയവർക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും കൗണ്‍സിലിന് മുകളില്‍ സെക്രട്ടറിമാര്‍ വാഴുന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ നിയമനിര്‍മാണം നടത്തണമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, ശ്യാമളക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സാജന്‍റെ ഭാര്യ ബീന പറഞ്ഞു.

Tags:    
News Summary - industrialist's suicide; pk syamala no need to resign said CPM -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.