ഇടുക്കി മിടു മിടുക്കി

ഇടുക്കിയിെല കാറ്റിനും പ്രകൃതിക്കും മാത്രമല്ല, രാഷ്​ട്രീയത്തിനുമുണ്ട് മലനാടി​​​​െൻറ മണവും ഗുണവും. കാറ്റിനു ം പൂക്കൾക്കും ഭൂമിക്കും കൂടി രാഷ്​ട്രീയ നിറമുണ്ടെന്നു പറഞ്ഞാൽ അതിശയോക്​തിയല്ല; ഇടുക്കിയെ മിടുക്കിയാക്കുന് നത് തൂണിലും തുരുമ്പിലും പൂക്കുന്ന വിവാദങ്ങളും കൂടിയാണ്. ഇതാക​െട്ട മുളച്ചുപൊന്തുന്നത് രാഷ്​ട്രീയ വിളനിലങ്ങ ളിൽ.

വ്യാഴവട്ടത്തിലൊരിക്കൽ കുറിഞ്ഞി പൂത്താലും മൂന്നാറും വാഗമണും കസ്തൂരിരംഗനും പട്ടയവും വരെ വിവാദം. വാക് പോരി​​​​െൻറയും വിവാദത്തി​​​​െൻറയും പൂമഴ പെയ്യുന്ന ഇടുക്കിയിൽ രാഷ്​ട്രീയ ലഹരി പൂക്കുകയാണ് ഇനിയങ്ങോട്ട്. ക ോൺഗ്രസി​​​​െൻറ മണ്ണായിരിക്കെ തന്നെ വിളവെടുക്കുന്നു, ഇടതും. സിനിമാപാട്ടിലേതുപോലെ ‘ഇവളാണിവളാണ് മിടുമിടുക്ക ി...’ ഇടുക്കി.

ലോക്​സഭയിലേക്ക്​ കാലങ്ങളോളം പുറമേനിന്ന് സ്ഥാനാർഥികൾ എത്തിയിരുന്ന ഇടുക്കിയിൽ കോൺഗ്രസ് വി ജയിക്കുേമ്പാഴും ‘വരത്തൻ’മാരെ വാഴിക്കുന്നെന്നായിരുന്നു പാർട്ടി നേതൃത്വവും ൈഹക്കമാൻഡും കേട്ടിരുന്ന പഴി. അതു പരിഹരിച്ച കോൺഗ്രസ് കഴിഞ്ഞ രണ്ടു തവണയും ഇടുക്കിക്കാരെതന്നെ രംഗത്തിറക്കി. ഇപ്പോഴിതാ പുറംസ്ഥാനാർഥികൾ മതിയെന ്ന വാദം മുന്നോട്ടുവെക്കുന്നു ഗ്രൂപ്പുകൾ. ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കണമെന്ന് ഗ്രൂപ് പോലും മറന്ന് ഡി. സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ മുൻകൂട്ടി എറിഞ്ഞ പടക്കം ഉമ്മൻ ചാണ്ടി ഇല്ലെന്ന് പറഞ്ഞിട്ടും ഇതുവരെ ചീറ് റിയിട്ടില്ല. താൽപര്യക്കുറവ് ഉമ്മൻ ചാണ്ടി ആവർത്തിക്കുേമ്പാഴും അദ്ദേഹത്തി​​​​െൻറ പേര് അലയടിക്കുന്നു മലയോര ജില്ലയിൽ.

കഴിഞ്ഞ തവണ പൊരുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിന് സാധ്യത കൽപിക്കപ്പെടുേമ്പാൾതന്നെയാണ് പി.സി. ചാക്കോയുടെയും ബെന്നി ബെഹനാ​​​​െൻറയും ജോസഫ് വാഴക്ക​​​​​െൻറയും വരെ പേര് മുന്നോട്ട്​ വരുന്നത്​. മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ്, മാത്യു കുഴൽനാടൻ എന്നിവരുമുണ്ട് അഭ്യൂഹ പട്ടികയിൽ. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് സ്ഥാനാർഥിയായാൽ വിജയം ഉറപ്പിക്കുന്നവരുമുണ്ട് കോൺഗ്രസിൽ.

സ്വതന്ത്രനെ വിടാതെ സി.പി.എം
യു.ഡി.എഫിന് വളക്കൂറുള്ള ഇടുക്കിയില്‍ കഴിഞ്ഞ തവണ വിള്ളല്‍ വീഴ്ത്തിയ സി.പി.എം സ്വതന്ത്രൻ ജോയ്സ് ജോര്‍ജ് തന്നെയാകും എൽ.ഡി.എഫിനായി കളത്തിലിറങ്ങുകയെന്ന് ഏതാണ്ടുറപ്പ്. കോൺഗ്രസ്-കേരള കോൺഗ്രസ് കഷണങ്ങളൊന്നുമില്ലാതെ എൽ.ഡി.എഫിന് ഇടുക്കിയിൽനിന്ന് ആദ്യം കിട്ടിയ എം.പിയെ തഴയാൻ പരിപാടിയില്ലെന്നാണ് ജോയ്സി​​​​െൻറ സ്വതന്ത്രപരിവേഷം ചോരാതിരിക്കാൻ പാർട്ടി പെടാപാട് പെടുന്നതി​​​​െൻറ അർഥം. പാർട്ടി ചിഹ്നം ഇടുക്കിയിൽ വേകില്ലെന്നത് ചരിത്രം.

ജനാധിപത്യ കേരള കോൺഗ്രസ് മുന്നണിയിെലത്താൻ വൈകിയതും ജോയ്സി​​​​െൻറ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നു. അതേസമയം, കസ്തൂരിരംഗൻ റിപ്പോർട്ട് ആളിക്കത്തിയ കാലത്ത് കത്തോലിക്ക സഭ മുന്നോട്ടുവെച്ച ജോയ്സിന് പുതിയ സാഹചര്യം വെല്ലുവിളിയാണെന്ന അഭിപ്രായം പാർട്ടിയിൽ ഒരുവിഭാഗം ഉയർത്തുന്നുണ്ട്. ആൻറണി-മാണി വിഭാഗങ്ങളുടെ പിന്തുണയിലായിരുന്നു ഇടുക്കിയിൽനിന്ന് എൽ.ഡി.എഫിന് ആദ്യ പാർലമ​​​​െൻറ് അംഗമുണ്ടായത്. സി.പി.എം നേതാവ് എം.എം. ലോറൻസ് അന്ന് പാർട്ടി ചിഹ്നത്തിൽതന്നെ ജയിച്ചുകയറി. രണ്ടുതവണ ഫ്രാൻസിസ് ജോർജ് എം.പിയായത് ജോസഫ് വിഭാഗം കേരള കോൺഗ്രസുകാരനെന്ന നിലയിലും.

എന്നാൽ, ജോയ്സ് എം.പിയായത് ഇത്തരത്തിൽ ഏതെങ്കിലുമൊരു രാഷ്​ട്രീയ കൂട്ടുകെട്ടിലല്ല. ഇടുക്കിയിൽ നിർണായകമായ കത്തോലിക്ക സഭ, കീഴ്വഴക്കം ലംഘിച്ച് സ്ഥാനാർഥിത്വം ‘പ്രഖ്യാപിച്ചത്’ രാഷ്​ട്രീയ സമവാക്യം മാറ്റിമറിക്കുകയായിരുന്നു. ഇൗ അസാധാരണ സാഹചര്യം നിലനിൽക്കുന്നില്ലെന്ന് വിലയിരുത്തുന്ന സി.പി.എമ്മിന് പക്ഷേ, പറ്റിയ സ്ഥാനാർഥി മറ്റാരെന്ന ചോദ്യത്തിന് ഉത്തരമില്ല. മുൻ എം.പി ഫ്രാൻസിസ് ജോർജാണ് മറ്റൊരു വഴി.

സി.എം. സ്​റ്റീഫനിൽ തുടക്കം
1977ൽ രൂപവത്​കരിച്ച ഇടുക്കി ലോക്സഭ മണ്ഡലത്തിലെ ആദ്യ വിജയി കോൺഗ്രസ് നേതാവ് സി.എം. സ്​റ്റീഫനായിരുന്നു. 79,357 വോട്ടുകള്‍ക്ക് ഇടത് സ്ഥാനാർഥി എന്‍.എം. ജോസഫിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1980ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായി. സി.പി.എം നേതാവ് എം.എം. ലോറന്‍സ് കേരള കോണ്‍ഗ്രസിലെ ടി.എസ്. ജോണിനെയാണ് പരാജയപ്പെടുത്തിയത്.

1984ല്‍ പ്രഫ. പി.ജെ. കുര്യനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1989ല്‍ 91,479 വോട്ടിന് സി.പി.എമ്മിലെ എം.സി. ജോസഫൈനെ പരാജയപ്പെടുത്തി പാലാ കെ.എം. മാത്യു വിജയിച്ചു. 1991ലും പാലാ കെ.എം മാത്യുവിന് തന്നെയായിരുന്നു വിജയം. 1996ല്‍ മുൻ സ്പീക്കർ കോണ്‍ഗ്രസിലെ എ.സി. ജോസ് കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജിനെതിരെ വിജയം നേടി. 1998ലെ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ടിക്കറ്റിൽ പി.സി. ചാക്കോ 6350 വോട്ടി​​​​െൻറ മാത്രം വ്യത്യാസത്തിൽ ഫ്രാൻസിസ്​ ജോർജിനെ പരാജയപ്പെടുത്തി.

യു.ഡി.എഫി​​​​െൻറ കോട്ടയായി അറിയപ്പെട്ട ഇടുക്കി 1999 ലെ തെരഞ്ഞെടുപ്പില്‍ തകർന്നു. സൂര്യനെല്ലി വിവാദ പശ്ചാത്തലത്തിൽ പി.ജെ. കുര്യനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജാണ് മണ്ഡലം പിടിച്ചത്. 2004ലും ഫ്രാൻസിസ് ജോർജ് വിജയിച്ചു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.

ഇടുക്കി ജില്ലയി​െല അഞ്ചു നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളും ഉൾപെട്ടതാണ് ഇടുക്കി ലോക്സഭ മണ്ഡലം. എൻ.ഡി.എയിൽ ഇത്തവണസ്​ഥാനാർഥിത്വം ബി.ഡി.ജെ.എസിനാകുമെന്നാണ്​ സൂചന. ഇൗഴവർ നിർണായകമായതും ശബരിമല വിവാദങ്ങളുടെ പശ്​ചാത്തലത്തിലുമാണിത്​.​

ലോക്​സഭാ സീറ്റ്​
ജോയ്‌സ് ജോര്‍ജ് (എൽ.ഡി.എഫ്​-സി.പി.എം സ്വതന്ത്രന്‍) -3,82,019
അഡ്വ. ഡീന്‍ കുര്യാക്കോസ് (യു.ഡി.എഫ്​- കോൺഗ്രസ്​) -3,31,477
സാബു വര്‍ഗീസ് (ബി.ജെ.പി) 50,438
ഭൂരിപക്ഷം-50542

നിയമസഭ (2016)
ദേവികുളം
എസ്. രാജേന്ദ്രന്‍ (സി.പി.എം -എൽ.ഡി.എഫ്): 49,510
എ.കെ. മണി (കോണ്‍ഗ്രസ് -യു.ഡി.എഫ്): 43,728
എന്‍. ചന്ദ്രന്‍ (ബി.ജെ.പി): 9592
ഭൂരിപക്ഷം: 5782

ഉടുമ്പന്‍ചോല
എം.എം. മണി (സി.പി.എം -എൽ.ഡി.എഫ്): 50,813
അഡ്വ. സേനാപതി വേണു (കോണ്‍ഗ്രസ് -യു.ഡി.എഫ്): 49,704
സജി പറമ്പത്ത് (ബി.ഡി.ജെ.എസ്-എൻ.ഡി.എ): 21,799
ഭൂരിപക്ഷം: 1109

തൊടുപുഴ
പി.ജെ. ജോസഫ് (കെ.സി.എം-യു.ഡി.എഫ്​): 76,564
അഡ്വ. റോയി വാരികാട്ട് (എൽ.ഡി.എഫ്​ -സ്വതന്ത്രന്‍): 30,977
എസ്. പ്രവീണ്‍ (ബി.ഡി.ജെ.എസ്-എൻ.ഡി.എ); 28,845
ഭൂരിപക്ഷം: 45,587

പീരുമേട്
ഇ.എസ്. ബിജിമോള്‍ (സി.പി.ഐ-എൽ.ഡി.എഫ്): 56,584
അഡ്വ. സിറിയക് തോമസ് (കോണ്‍ഗ്രസ്-യു.ഡി.എഫ്​): 56,270
കുമാര്‍ (ബി.ജെ.പി) 11,833
ഭൂരിപക്ഷം: 314

ഇടുക്കി
റോഷി അഗസ്​റ്റിന്‍ (കെ.സി.എം-യു.ഡി.എഫ്​): 60,556
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്): 51,223
ബിജു മാധവന്‍ (ബി.ഡി.ജെ.എസ്) 27,403
ഭൂരിപക്ഷം -9333

കോതമംഗലം
ആൻറണി ജോണ്‍ (സി.പി.എം-എൽ.ഡി.എഫ്​) 65,467
ടി.യു. കുരുവിള (കെ.സി.എം-യു.ഡി.എഫ്​): 46,185
പി.സി. സിറിയക് (സ്വതന്ത്രൻ): 12,926
ഭൂരിപക്ഷം: 19,282

മൂവാറ്റുപുഴ
എല്‍ദോ എബ്രഹാം (സി.പി.ഐ-എൽ.ഡി.എഫ്​): 70,269
ജോസഫ് വാഴക്കന്‍ (കോണ്‍ഗ്രസ്-യു.ഡി.എഫ്​): 60,894,
പി.ജെ. തോമസ് (ബി.ജെ.പി): 9759
ഭൂരിപക്ഷം: 9375

Tags:    
News Summary - Idukky Constituency - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.