ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ഹരിയാനയിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ഹരിയാനയിലെ ജിന്ദിലാണ് വോെട്ടടുപ്പ് തുടങ്ങിയത്. ഭരണ കക്ഷിയായ ബി.ജെ.പി, കോൺഗ്രസ്, ഒാം പ്രകാശ് ചൗതാലയുടെ െഎ.എൻ.എൽ.ഡി തുടങ്ങിയവരാ ണ് മത്സരരംഗത്ത്. ഇന്ത്യൻ നാഷണൽ ലോക് ദൾ എം.എൽ.എ ഹരിചന്ദ് മിധ മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായത്.
മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല അടക്കം 21 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ബി.ജെ.പിയും െഎ.എൻ.എൽ.ഡിയും തമ്മിലായിരിക്കും ശക്തമായ പോരെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസ് മുതിർന്ന നേതാവും ജാട്ട് സമുദായാംഗവുമായ രൺദീപ് സുർജെവാലെയ രംഗത്തിറക്കിയതോടെ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുകയായിരുന്നു.
1,75 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. പോളിങ് ബൂത്തുകളിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ വികസനത്തിന് വോട്ടുചെയ്യണമെന്ന് ഇന്ന് രാവിെല മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.