മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി ബന്ധമില്ലെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജൻ. തലശ്ശേരിയിലുള്ള കെ. പി രമേഷ് കുമാറിന്റെതാണ് റിസോർട്ടെന്ന് ഇ.പി ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി.

സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇ.പി ജയരാജൻ തയാറായില്ല. സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ചതോടെയാണ് വിഷയം വിവാദമായത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സ്വദേശത്തിന് അടുത്തുള്ള പ്രദേശമാണ് മൊറാഴ. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി ങ്കെടുത്തിരുന്നില്ല. ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ എം.വി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി. ജയരാജന് നിർദേശം നൽകി. 

Tags:    
News Summary - EP Jayarajan has nothing to do with the controversial Ayurveda resort in Morazha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.