മലപ്പുറം: എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ൈഫസലിെൻറയും ഭാര്യയുടെയും പേരിലുള്ളത് 13,70,612 രൂപയുടെ സ്വത്ത്. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്. ൈഫസലിെൻറ കൈവശം 2,000 രൂപയും ഭാര്യയുടെ കൈവശം 1,000 രൂപയും ഉണ്ട്. 1,200 രൂപയുടെ ബാങ്ക് നിക്ഷേപം ആണ് ഫൈസലിനുള്ളത്. സ്വന്തം പേരിൽ 3,06,862 രൂപയുടെ എൽ.െഎ.സി പോളിസിയുണ്ട്.
15,000 രൂപ വില മതിക്കുന്ന 2006 മോഡൽ മോേട്ടാർസൈക്കിളും നാല് ലക്ഷം രൂപ വില കണക്കാക്കുന്ന 2012 മോഡൽ മാരുതി സ്വിഫ്റ്റ് കാറും ഉണ്ട്. ഭാര്യയുടെ കൈവശം 240 ഗ്രാം സ്വർണാഭരണവും ഉണ്ട്. സ്വന്തം പേരിൽ ആകെ 7,25,062 രൂപയുടെയും ഭാര്യയുടെ പേരിൽ 6,45,550 രൂപയുടെയും സ്വത്തുണ്ട്. ഭൂമിയോ വീടോ മറ്റു വസ്തുവഹകളോ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ ഇല്ല. 60,000 രൂപയുടെ ബാങ്ക് ലോൺ ഫൈസലിനുണ്ട്.
മലപ്പുറം, താനൂർ, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ ഫൈസലിെൻറ പേരിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.