കോഴിക്കോട്: ഡി.വൈ.എഫ്.െഎയിൽ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുേമ്പാൾ പ്രായപരിധ ി നിശ്ചയിക്കണമെന്ന് ഫ്രാക്ഷനിൽ ഉയർന്ന നിർദേശം പാർട്ടി സെക്രേട്ടറിയറ്റ് തള്ളി. ഇതോടെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് നിലവിലെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.എ. റഹീമിെനയും (തിരുവനന്തപുരം) എസ്. സതീഷിനെയും (എറണാകുളം) പരിഗണിക്കുമെന്നുറപ്പായി. കോഴിക്കോടുനിന്നുള്ള എസ്.കെ. സജീഷും സാധ്യതാപട്ടികയിലുണ്ട്. 37 വയസ്സ് പ്രായപരിധിയാക്കി, വയനാട്ടിൽനിന്നുള്ള റഫീഖിനെയും ആലപ്പുഴയിൽനിന്നുള്ള മനു സി. പുളിക്കനെയും ഭാരവാഹികളാക്കാനായിരുന്നു ഫ്രാക്ഷനിൽ നിർദേശം വന്നത്. പാർട്ടി നേതൃത്വത്തിെൻറ ഇടപെടലോടെയാണ് ഇതിൽ മാറ്റമുണ്ടായത്.
ജില്ല, ബ്ലോക്ക് കമ്മിറ്റികളിൽ ഇൗ വർഷം മുതൽ 37 വയസ്സ് പ്രായപരിധി നിർബന്ധമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞവർഷം എസ്.എഫ്.െഎ.യിൽ നടപ്പാക്കിയ 25 വയെസ്സന്ന പ്രായപരിധി സംഘടന പ്രവർത്തനത്തെ ബാധിച്ചുവെന്ന് പാർട്ടി വിലയിരുത്തലുണ്ടായിരുന്നു. സമാന രീതിയിൽ പ്രായപരിധി ഡി.വൈ.എഫ്.െഎയിലും കൊണ്ടുവരുകയാണെങ്കിൽ നിലവിലെ ഭാരവാഹികളും സംസ്ഥാന സെൻററിലും സെക്രേട്ടറിയറ്റിലും പ്രവർത്തിക്കുന്ന മുഴുവൻ നേതാക്കളും കമ്മിറ്റിയിൽനിന്ന് ഒഴിയേണ്ടി വരും. ഇതു സംഘടന പ്രവർത്തനത്തെ ബാധിക്കുമെന്നാണ് സെക്രേട്ടറിയറ്റിെൻറ വിലയിരുത്തൽ. അതേസമയം, സി.പി.എം ഏരിയ സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗത്വം തുടങ്ങി മറ്റ് ചുമതലകൾ വഹിക്കുന്ന 37 വയസ്സ് പിന്നിട്ടവർ സംസ്ഥാന സമിതിയിൽനിന്നൊഴിവാകും. നിലവിൽ സെക്രേട്ടറിയറ്റ് അംഗങ്ങളായ അബ്ദുല്ല നവാസ് (മലപ്പുറം), ബിജു കണ്ടക്കൈ (കണ്ണൂർ), കെ. മണിക്ണഠൻ (കാസർകോട്), കെ. രാജേഷ് (കോട്ടയം), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. ബിനീഷ് (ഒഞ്ചിയം), വി.എൻ. വിനു (കോട്ടയം) എന്നിവർ സി.പി.എം ഏരിയ സെക്രട്ടറിമാരാണ്. ഇവരെ കൂടാതെ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സംസ്ഥാന ട്രഷററുമായ പി. ബിജു, നിധിൻ കണിച്ചേരി, വി.പി. റജീന തുടങ്ങിയവരുൾപ്പടെ രണ്ട് ഡസനോളം പേർ സംസ്ഥാന സമിതിയിൽനിന്നൊഴിവായേക്കും.
പി.കെ. ശശിക്കെതിരായ പരാതി ചർച്ചയാവും
സി.പി.എം നേതാവും എം.എൽ.എയുമായ പി.കെ. ശശിക്കെതിരായി ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി അംഗം കൂടിയായ യുവതി നൽകിയ പരാതി സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാവും. പരാതിക്കാരിയായ യുവതിയും സമ്മേളനത്തിൽ പെങ്കടുക്കുന്നതിനാൽ കൃത്യമായ മറുപടി പറയേണ്ടി വരുമെന്നതും സംസ്ഥാന നേതൃത്വത്തിന് തലവേദനയാകും. മന്ത്രി എ.കെ. ബാലെൻറ നേതൃത്വത്തിലുള്ള അന്വേഷണ കമീഷൻ റിപ്പോർട്ട് വൈകുന്നത് സംബന്ധിച്ച് വിവിധ ജില്ല സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചകൾക്കിടയാക്കിയിരുന്നു. എന്നാൽ, ഇതിനൊന്നും വ്യക്തമായ മറുപടി നൽകാൻ നേതൃത്വത്തിനായിരുന്നില്ല. പരാതി പിൻവലിക്കാൻ നടന്നുവരുന്ന സമ്മർദവും ശശിയുടെ കൂടെ മുഖ്യമന്ത്രിയും മന്ത്രി എ.കെ. ബാലനും വേദി പങ്കിട്ടതും വലിയ ചർച്ചയായിരുന്നു. എ.കെ. ബാലനുമായി പി.കെ. ശശി രണ്ടര മണിക്കൂർ കൂടിക്കാഴ്ച നടത്തിയതോടെ ആദ്യം നൽകിയ പരാതി അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി യുവതി വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചതും സംഭവത്തിെൻറ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്.
ശശിക്കെതിരായ തെളിവുകളുള്ള ഫോൺ കോൾ ശബ്ദരേഖ സഹിതമാണ് യുവതി വീണ്ടും പരാതി നൽകിയിട്ടുള്ളത്. പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാവുന്ന തുടർച്ചയായ വീഴ്ചകളും സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാവും. കെവിൻ വധക്കേസിലും ഏറ്റവുമൊടുവിൽ സനൽ എന്ന യുവാവിനെ ഡിവൈ.എസ്.പി പിടിച്ചുതള്ളിയതിനെ തുടർന്നുണ്ടായ അപകടമരണവും ആഭ്യന്തര വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവങ്ങളാണ്.
സംസ്ഥാന സമ്മേളനം തുടങ്ങി
ആേവശം അലതല്ലിയ അന്തരീക്ഷത്തിൽ ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കോഴിക്കോട് കടപ്പുറത്ത് സംഘാടകസമിതി ചെയർമാൻ പി. മോഹനൻ പതാക ഉയർത്തിയതോടെയാണ് 14ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പതാക-കൊടിമര-ദീപശിഖ ജാഥകൾ വൈകീട്ട് ഏഴ് മണിയോടെ കടപ്പുറത്ത് സംഗമിച്ചാണ് പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങിയത്.
കൂത്തുപറമ്പ് രക്തസാക്ഷി സ്ക്വയറിൽനിന്ന് സംസ്ഥാന ട്രഷറർ പി. ബിജുവിെൻറ നേതൃത്വത്തിൽ സമ്മേളന നഗരിയിലെത്തിച്ച പതാക ടി.പി. ദാസനും നാദാപുരത്തെ ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേന്ദ്രകമ്മിറ്റി അംഗം വി.പി. റജീനയുടെ നേതൃത്വത്തിലെത്തിച്ച ദീപശിഖ ഡെപ്യൂട്ടി മേയർ മീര ദർശകും, ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്.കെ. സജീഷിെൻറ നേതൃത്വത്തിൽ കൊണ്ടുവന്ന കൊടിമരം എ. പ്രദീപ്കുമാർ എം.എൽ.എയും ഏറ്റുവാങ്ങി. തിങ്കളാഴ്ച 10ന് ടാഗോർ ഹാളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ പി. സായിനാഥ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് കടപ്പുറത്ത് യുവജനറാലിയും െപാതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.