എം. ഷൺമുഖവും ബി. വിൽസണും ഡി.എം.കെയുടെ രാജ്യസഭ സ്ഥാനാർഥികൾ

ചെന്നൈ: ​എം. ഷൺമുഖത്തെയും അഭിഭാഷകനായ ബി. വിൽസണിനേയും രാജ്യസഭാ സ്ഥാനാർഥികളായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ നാമനിർദേശം ചെയ്​തു. ഡി.എം.കെയുടെ തൊഴിലാളി വിഭാഗമായ ലേബർ പ്രൊഗ്രസീവ്​ ഫ്രണ്ടിൻെറ(എൽ.പി.എഫ്​)​ ജനറൽ സെക്രട്ടറിയാണ്​ എം. ഷൺമുഖം.

നേരത്തെയുള്ള കരാർ പ്രകാരം ഒരു സീറ്റ്​ മരുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകത്തിന്​(എം.ഡി.എം.കെ) നീക്കി വെച്ചതായി സ്​റ്റാലിൻ പറഞ്ഞു. ജൂലൈ 18നാണ്​ തമിഴ്​നാട്ടിൽ രാജ്യസഭ തെരഞ്ഞെടുപ്പ്​​. 234 അംഗ സംസ്ഥാന നിയമ സഭയിൽ എ.ഐ.ഡി.എം.കെക്ക്​ സ്​പീക്കർ ഉൾപ്പെടെ 123 അംഗങ്ങളും ഡി.എം.കെക്ക്​ 100 അംഗങ്ങളും കോൺഗ്രസിന്​ ഏഴും മുസ്​ലിം ലീഗിനും ഒരു സ്വതന്ത്രനും രണ്ട്​ സീറ്റുകൾ വീതവുമാണുള്ളത്​.

എ.ഐ.ഡി.എം.കെ യുടെ വി. മൈത്രേയൻ, കെ.ആർ. അർജ്ജുനൻ, ടി. രതിനവേൽ, ആർ. ലക്ഷ്​മണൻ, ഡി.എം.കെയുടെ കനിമൊഴി, സി.ഐയുടെ ഡി. രാജ എന്നിവരുടെ രാജ്യസഭാ കാലാവധി ഈ മാസത്തോടെ അവസാനിക്കും. ഡി.എം.കെ​ നേതാവ്​ കനിമൊഴി കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ നിന്ന്​ വിജയിച്ചിരുന്നു.

Tags:    
News Summary - DMK nominates Shanmugam, Wilson for Rajya Sabha polls -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.