തിരുവനന്തപുരം: മതനിരപേക്ഷ, ന്യൂനപക്ഷ, കർഷക വോട്ടർമാർക്ക് മുന്നിൽ കോൺഗ്രസിന െയും നായകനെയും വിചാരണ ചെയ്യാൻ സി.പി.എമ്മും എൽ.ഡി.എഫും. പാർലമെൻറിൽ അംഗങ്ങളുടെ എണ് ണം വർധിപ്പിക്കാൻ സി.പി.എമ്മും കോൺഗ്രസും ഏറെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. ഇരുക ക്ഷിയും വോട്ടുകൾക്കായി ഒരുപോലെ കണ്ണുവെക്കുന്നത് മതനിരപേക്ഷ, മതന്യൂനപക്ഷങ്ങ ളിലാണ്.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം ഉറപ്പാകുംവരെ ആത്മവിശ്വാസത്തി ലായിരുന്നു ഇടതുമുന്നണി. ശബരിമല വിധിക്കു ശേഷമുള്ള എൻ.എസ്.എസ് നിലപാടും കൊടി പിടിക്കാതെയും പിടിച്ചുമുള്ള കോൺഗ്രസ്, ബി.ജെ.പി പ്രക്ഷോഭവും എൽ.ഡി.എഫിനെ വെല്ലുവിളിക്കുന്നതായി. നവോത്ഥാന മൂല്യ സംരക്ഷണം, വനിതാ മതിൽ എന്നിവയിലൂടെ മുൻതൂക്കം സി.പി.എം തിരിച്ചു പിടിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിെൻറ തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ പൂഴിക്കടകനായിരുന്നു രാഹുലിെൻറ വയനാട് സ്ഥാനാർഥിത്വം. അത് എൽ.ഡി.എഫിനെ പിടിച്ചുലച്ചു. ഇടതുപക്ഷ വോട്ട് ബാങ്കിലേക്ക് നേരിട്ട് ഇറങ്ങിക്കളിക്കുന്ന രാഹുലിെൻറയും എ.കെ. ആൻറണിയുടെയും തന്ത്രം ആദ്യമൊന്ന് കുഴക്കിയെങ്കിലും ഇൗ വെല്ലുവിളി ഏറ്റെടുക്കാനാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിെൻറ തീരുമാനം.
കഴിഞ്ഞ 15 വർഷത്തെ കോൺഗ്രസിെൻറ ‘രാഷ്ട്രീയ ബാലൻസ്’ പൊതുസമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യും. ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വർഗീയത, ആഗോളീകരണം, നവഉദാരീകരണം, ആൾക്കൂട്ട ആക്രമണ വിഷയങ്ങളിൽതന്നെ കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്യും. കാർഷിക മേഖലയുടെ നടുവൊടിച്ച ആസിയാൻ കരാർ, കാർഷിക മേഖലയിലെ വിദേശ നിക്ഷേപം, സ്വതന്ത്ര വ്യാപാര കരാറുകളുടെ പിതൃത്വം തുടങ്ങിയവ മുൻനിർത്തിയുള്ള വിചാരണ അരങ്ങേറും. പ്രതിരോധത്തെക്കാൾ കടന്നാക്രമണമെന്ന തന്ത്രമാണ് സി.പി.എം പുറത്തെടുക്കുന്നത്.
മൻമോഹൻ സിങ് സർക്കാർ നടപ്പാക്കിയ ആസിയാൻ കരാറിൽനിന്ന് പിന്മാറുമോ, ഉദാരീകരണത്തെ തള്ളിപ്പറയുമോ എന്നീ ചോദ്യങ്ങളും എൽ.ഡി.എഫ് ഉയർത്തും. ഭക്ഷ്യസുരക്ഷ തകർക്കുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ട ബി.ജെ.പി സർക്കാറിനെ കോൺഗ്രസ് പിന്തുണച്ചത്, തൊഴിൽ നിയമ പരിഷ്കാരം, പെൻഷൻ സ്വകാര്യവത്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം എന്നിവയിൽ സമാന നിലപാടിൽ രാഹുലിെൻറ മറുപടി തേടുകയാണ് തന്ത്രം. മോദി വിരുദ്ധ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചതിൽ മുഖ്യപങ്ക് വഹിച്ച കർഷക പ്രക്ഷോഭങ്ങൾ ഇടതുപക്ഷം നടത്തുേമ്പാൾ കോൺഗ്രസ് എവിടെയായിരുെന്നന്നാണ് സി.പി.എം ചോദിക്കുന്നത്.
ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട െപഹ്ലൂഖാെൻറ കുടുംബം ഡൽഹിയിൽ പിണറായി വിജയനെ സന്ദർശിച്ചതും സി.പി.എം സംസ്ഥാന ഘടകം 10 ലക്ഷം രൂപ സഹായം നൽകിയതും ജനങ്ങളെ ഒാർമപ്പെടുത്തും. ജുനൈദിെൻറ കുടുംബത്തിന് അഖിലേന്ത്യ കർഷക സംഘം മതസൗഹാർദ സദസ്സ് രാജ്യത്തുടനീളം സംഘടിപ്പിച്ച് 15 ലക്ഷം രൂപ നൽകിയിരുന്നു. രാജസ്ഥാനിലെ ബി.ജെ.പി ഭരണകാലത്തെ ആൾക്കൂട്ട ആക്രമണങ്ങളിൽ വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കലിലും ദേശീയതലത്തിൽ ഉന്നയിക്കുന്നതിലും ഇടതുപക്ഷം വഹിച്ച പങ്കും മത ന്യൂനപക്ഷത്തെ ഒാർമിപ്പിക്കും.
ഇവിടെയെല്ലാം സന്ദർശനത്തിന് തയാറാകാത്ത രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിെൻറയും മൃദുഹിന്ദുത്വ നിലപാട് ചൂണ്ടിക്കാട്ടി ബി.ജെ.പിെക്കതിരായ ഇടതുപക്ഷ നിലപാടിലെ സ്ഥിരത ആവർത്തിക്കും. കേരളത്തിലെത്തി ഹിന്ദുത്വ വർഗീയതക്ക് ബദൽ കോൺഗ്രസ് മാത്രമെന്ന് പറയുന്ന എ.കെ. ആൻറണിയെയും കടന്നാക്രമിക്കും. മുഖ്യമന്ത്രിയായ കാലത്ത് ‘ന്യൂനപക്ഷം ഭൂരിപക്ഷത്തിന് വിധേയമാകണ’മെന്ന് പ്രസ്താവിച്ച ആൻറണിയുടെ നിലപാടിലെ വൈരുധ്യം എടുത്തുപറഞ്ഞാവും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.