തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ, പ്രത്യേകിച്ച് മൂന്നാറിലെ കൈേയറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കത്തിൽ തളക്കാനാവാത്ത സി.പി.െഎയെയും റവന്യൂ വകുപ്പിനെയും മെരുക്കാൻ സർവകക്ഷിയോഗ തന്ത്രവുമായി സി.പി.എമ്മും മുഖ്യമന്ത്രിയും. മൂന്നാറിലെയടക്കം കൈേയറ്റം ഒഴിപ്പിക്കലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നതാണ് എൽ.ഡി.എഫിെൻറ നയപരമായ നിലപാട്. ഇത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടതും റവന്യൂ വകുപ്പ് നടത്തുന്നതും. എന്നാൽ, വൻകിട കൈേയറ്റക്കാരുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന, ഇടുക്കിയിലെ സി.പി.എം ജില്ല നേതൃത്വം, ഇൗ സർക്കാറിെൻറ കൈേയറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുമുണ്ട്. മന്ത്രി മുതൽ എം.എൽ.എ, ജില്ല സെക്രട്ടറി വരെയുള്ള നേതാക്കളാണ് റവന്യൂ വകുപ്പിനെതിരായ നിലപാടുമായി രംഗത്തുള്ളത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പരസ്യമായി ആക്ഷേപിക്കുന്ന തരത്തിൽവരെ സി.പി.എം ആക്രമണം നീെണ്ടങ്കിലും കൈേയറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കാനോ സമ്മർദത്തിന് വഴങ്ങാനോ സി.പി.െഎ നേതൃത്വവും തയാറായില്ല.
2006ൽ സി.പി.എമ്മിനൊപ്പം സി.പി.െഎയുെടയും എതിർപ്പുമൂലമാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും ദൗത്യസംഘത്തിനും ആദ്യ മൂന്നാർ കൈേയറ്റം ഒഴിപ്പിക്കൽ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നത്. എന്നാൽ, ഇപ്പോൾ പഴയ ‘തെറ്റുകൾ’ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധാലുക്കളായിരുന്നു സി.പി.െഎ. അതേസമയം, 2006ൽ സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ 2016ൽ മുഖ്യമന്ത്രി ആയെങ്കിലും പാർട്ടി ജില്ല നേതൃത്വത്തിെൻറ നിലപാടിന് ഒപ്പം നിൽക്കുകയുമാണ്.
കൈേയറ്റം ഒഴിപ്പിക്കലിന് ഇടുക്കി കലക്ടർക്കും സബ് കലക്ടർക്കും നിയമപ്രകാരമുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയ സി.പി.െഎയെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് മറ്റ് വഴികളിലേക്ക് സി.പി.എമ്മും മുഖ്യമന്ത്രിയും തിരിഞ്ഞത്. കൈേയറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കണമെന്ന് പറയാൻ സി.പി.എമ്മിന് കഴിയില്ല. ഇതിനിടെ, സബ് കലക്ടറുടെ കൈകൾ സി.പി.എം, കോൺഗ്രസ് ജില്ല നേതാക്കളുടെ ആരോപണവിധേയമായ ഭൂമിയിലേക്ക് നീണ്ടതോടെ ഏതുവിധേനയും തടസ്സം സൃഷ്ടിക്കാനുള്ള ശ്രമത്തിലായി അവർ. ഇതിനിടെയാണ് പാപ്പാത്തിച്ചോലയിലെ കുരിശുപൊളിക്കൽ നടന്നത്. വീണുകിട്ടിയ അവസരം കൈേയറ്റ ലോബിയുമായി ചേർന്ന് സി.പി.എമ്മും യു.ഡി.എഫും ഭംഗിയായി നിറവേറ്റിയെന്നാണ് പരിസ്ഥിതി പ്രവർത്തകർ അടക്കം ചൂണ്ടിക്കാട്ടുന്നത്.
കുരിശ് ഒരു വൈകാരിക പ്രശ്നമായി പൊതുസമൂഹത്തിൽ അവതരിപ്പിച്ച് മുഖ്യമന്ത്രിതന്നെ ഇതിന് തുടക്കം കുറിച്ചു. അതിനു ശേഷമാണ് കുരിശ് നീക്കിയതിലെ ചില പ്രശ്നങ്ങളെക്കുറിച്ച് കെ.സി.ബി.സിേപാലും പ്രതികരിച്ചത്. പിന്നാലെ യു.ഡി.എഫ് നേതൃയോഗവും കുരിശ് നശിപ്പിച്ചത് ക്രിസ്ത്യൻ മതവിശ്വാസികൾക്ക് വിഷമമുണ്ടാക്കിയെന്ന് അഭിപ്രായപ്പെട്ടു. അതിനുശേഷം ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ ബാക്കി നാടകം അരങ്ങേറുകയും ചെയ്തു. പൊതു സമൂഹത്തിൽ കൈേയറ്റം ഒഴിപ്പിക്കൽ ഒരു പ്രശ്നമായി എന്ന് അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. സി.പി.െഎ ഒഴികെയുള്ള ഘടകകക്ഷികൾകൂടി അതിനെ പിന്തുണച്ചതോടെ സർവകക്ഷിയോഗം എന്ന ആവശ്യം യാഥാർഥ്യമായി. സി.പി.െഎക്ക് മുന്നണി തീരുമാനത്തിന് എതിരുനിൽക്കാനും കഴിഞ്ഞില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ മണ്ണുമാന്തികൊണ്ടുള്ള പൊളിക്കൽ വേണ്ടെന്നും തീരുമാനിച്ചു. സർവകക്ഷി യോഗത്തിലും ‘ബലപ്രയോഗം’ വേണ്ടെന്ന ആവശ്യം ഉയർത്താൻ കൈേയറ്റക്കാർക്ക് കഴിഞ്ഞാൽ മൂന്നാർ ദൗത്യത്തിന് മരണമണി മുഴങ്ങാൻ താമസമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.