സി.പി.എം കണ്ണൂരിൽ ജില്ലാ സമ്മേളനം തുടങ്ങി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്​ തുടക്കമായി. രാവിലെ നായനാർ അക്കാദമിയിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്​തു. പ്രതിനിധി നഗറില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഒ.വി നാരായണന്‍ പതാക  ഉയര്‍ത്തിയതോടെയാണ്; മൂന്നു ദിവസത്തെ സമ്മേളന നടപടികള്‍ക്ക് തുടക്കമായത്.

18 ഏരിയ കമ്മറ്റികളിൽ നിന്നുള്ള 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്​. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പിണറായിയെ കൂടാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി മന്ത്രിമാരായ ഏ.കെ ബാലൻ, എം.എം മണി, കെ.കെ ശൈലജ തുടങ്ങിയവരും പങ്കെടുക്കും.
 

Tags:    
News Summary - CPM Conference - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.