Posted On
date_range Updated On
date_range സി.പി.െഎ പാർട്ടി കോൺഗ്രസ് പതാക ജാഥ ഇന്ന് തുടങ്ങും
തിരുവനന്തപുരം: 25 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ 23ാം പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള രക്തപതാക വഹിച്ചുകൊണ്ടുള്ള ജാഥ വ്യാഴാഴ്ച ആരംഭിക്കും. കയ്യൂരിൽ ചൂരിക്കാടൻ കൃഷ്ണൻ നായരുടെ സ്മരണ ഉണർത്തുന്ന സ്മൃതി മണ്ഡപത്തിൽ നിന്നാണ് പതാക ജാഥ തുടങ്ങുന്നത്. രാവിലെ 9.30-ന് സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ രക്തപതാക ജാഥാ ലീഡർ ബിനോയ് വിശ്വത്തിന് കൈമാറും.
വ്യാഴാഴ്ച വൈകീട്ട് ആറിന് കണ്ണൂരിൽ സമാപിക്കും. 20ന് രാവിലെ 10ന് തലശ്ശേരിയിൽനിന്ന് ആരംഭിച്ച് കോഴിക്കോട്ട് എത്തും. 25ന് രാവിലെ 10ന് പുനലൂരിൽനിന്ന് തുടങ്ങി വൈകീട്ട് അഞ്ചിന് കൊല്ലത്ത് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.