തിരുവനന്തപുരം: ശബരിമല മുൻനിർത്തി വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം പൂർണമായി വി ജയിച്ചിെല്ലന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ ് നടത്തിയ ശക്തമായ പ്രചാരണമായിരുന്നു ഇതിന് കാരണം. പക്ഷേ, ശബരിമലയുടെ പേരിൽ വിശ്വ ാസികളിൽ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനായത് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ പരാജയത്തിൽ പങ്കുവഹിച്ചെന്നും വ്യാഴാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ നേതൃയോഗം വിലയിരുത്തി.
പാർലമെൻറ് മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജില്ല കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ട് പരിശോധിച്ചാണ് സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തൽ. വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ട് ദിവസത്തെ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ നേതൃയോഗത്തിൽ പെങ്കടുക്കുന്നുണ്ട്. ശബരിമലയുടെ പേരിൽ വിശ്വാസികളിൽ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കം പലയിടത്തും ഫലം കണ്ടില്ലെന്നാണ് സി.പി.എം നേതൃത്വത്തിെൻറ പ്രധാന വിലയിരുത്തലുകളിൽ ഒന്ന്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ ഇൗ വിഷയം ഏറ്റവും ഗുണം ഉണ്ടാവേണ്ടിയിരുന്നത് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലയിലായിരുന്നു. എന്നാൽ, ഇവിടങ്ങളിൽ ബി.ജെ.പി ഏെറ പിന്നാക്കം പോയി.
വടകരയിലും ശബരിമല വിഷയവും വിശ്വാസവും വോട്ടർമാരെ സ്വാധീനിച്ചില്ല. ഇവിടെ യു.ഡി.എഫിന് അനുകൂലമായി ഉണ്ടായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് സി.പി.എം സ്ഥാനാർഥിയെ ബാധിച്ചത്. അതുപോലെ പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തിരിച്ചടിക്ക് പിന്നിൽ സി.പി.എമ്മിലെ വിഭാഗീയതയും പങ്കുവഹിച്ചെന്നാണ് കീഴ്ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട്. മണ്ണാർക്കാെട്ട വിഭാഗീയത പരാജയത്തിൽ പങ്കുവഹിച്ചെന്ന വിഷയത്തിൽ സംസ്ഥാന സമിതിയിലെ ചർച്ചക്കുശേഷം തീരുമാനിക്കാമെന്ന വിലയിരുത്തലിലാണ് സെക്രേട്ടറിയറ്റ്.
ശബരിമല മുൻനിർത്തിയുള്ള ബി.ജെ.പിയുടെ ഉദ്ദേശ്യലക്ഷ്യം ലക്ഷ്യം കാണാതെ പോയതിന് പിന്നിൽ എൽ.ഡി.എഫിെൻറയും സി.പി.എമ്മിെൻറയും പ്രതിരോധ പ്രചാരണങ്ങളാണ് വലിയ പങ്കുവഹിച്ചത്. എന്നാൽ, വിശ്വാസികളിൽ ഒരു ഭാഗത്തിെൻറ വോട്ട് യു.ഡി.എഫിന് ലഭിച്ചു. വിശ്വാസികളിൽ ഒരു ഭാഗത്തെ എൽ.ഡി.എഫ് നിലപാട് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. ഒപ്പം കേന്ദ്രത്തിൽ ബി.ജെ.പിക്ക് ബദൽ സർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന യു.ഡി.എഫ് പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാനുമായില്ല. യു.ഡി.എഫിെൻറ ഇൗ പ്രചാരണത്തിൽ വോട്ടർമാർ തെറ്റിദ്ധരിക്കപ്പെട്ടു. അതിനാൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി താൽക്കാലികമാണ്. ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനാവുമെന്നും നേതൃത്വം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.