ഒഡിഷയിൽ പ്രതിപക്ഷസ്​ഥാനത്തിന്​ ഭീഷണി നേരിട്ട്​ കോൺഗ്രസ്​

ഭുവനേശ്വർ: ഒഡിഷയിൽ കോൺഗ്രസി​ലെ രണ്ട്​ എം.എൽ.എമാരുടെ തുടരെയുള്ള രാജിയോടെ പാർട്ടിയുടെ മുഖ്യ പ്രതിപക്ഷസ്​ഥാ നത്തിന്​ ഭീഷണി. 147 അംഗ നിയമസഭയിൽ കോൺഗ്രസിന്​ 13 അംഗങ്ങളാണുള്ളത്​. മുഖ്യ പ്രതിപക്ഷമാകാൻ മൊത്തം അംഗങ്ങള​ുടെ 10 ശത മാനം വേണം​. പാർട്ടിയിൽനിന്ന്​ പുറത്തു​േപായ നബ കിഷോർ ദാസ്​ എം.എൽ.എ കഴിഞ്ഞദിവസം സ്​പീക്കർക്ക്​ രാജി നൽകി. ബിജു ജ നതാദളിൽ (ബി.ജെ.ഡി) ചേർന്നതിനാൽ കോൺഗ്രസി​​​െൻറ എം.എൽ.എയായിരിക്കാൻ ധാർമികമായി അവകാശമി​ല്ലാത്തതിനാലാണ്​ രാജിവെച്ചതെന്ന്​ ദാസ്​ പറഞ്ഞു.

പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ സസ്​പെൻഡ്​ ചെയ്​ത ജോഗേഷ്​ സിങ്​ എം.എൽ.എ കോൺഗ്രസ്​ എം.എൽ.എ സ്​ഥാനം നേര​േത്ത രാജിവെച്ചിരുന്നു. കഴിഞ്ഞ നവംബറിൽ കോൺഗ്രസി​​​െൻറ കോരാപുൾ എം.എൽ.എ ക്രുഷ്​ണ ചന്ദ്ര സഗാരിയ നിയമസഭാംഗത്വം രാജിവെച്ചിരുന്നു. അതേസമയം, സമതക്രാന്തി ദളി​​​െൻറ ഏക എം.എൽ.എ ജോർജ്​ തിർകി കോൺഗ്രസിൽ ചേരുകയും ചെയ്​തു. കഴിഞ്ഞ ആഗസ്​റ്റിൽ സുബാൽ സാഹു എം.എൽ.എ നിര്യാതനായി.

പക്ഷേ, ഇൗ സീറ്റിൽ അദ്ദേഹത്തി​​​െൻറ ഭാര്യ തെരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.ഡി ടിക്കറ്റിലാണ്​​. 2014ൽ 16 അംഗങ്ങളുണ്ടായിരുന്ന പാർട്ടിക്ക്​ ഇപ്പോൾ 13 പേരാണുള്ളത്​. ഫെബ്രുവരി നാലിന്​ ചേരുന്ന ബജറ്റ്​ സെഷനിൽ പാർട്ടിയുടെ കാര്യത്തിൽ സ്​പീക്കർ തീരുമാനമെടുക്കുമെന്നാണ്​ സൂചന. സ്​പീക്കർ എന്തു തീരുമാനമെടുത്താലും അത്​ തന്നെ ബാധിക്കില്ലെന്ന്​ പ്രതിപക്ഷനേതാവ്​ സരസിങ്ക മിശ്ര പറഞ്ഞു. അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പും നടക്കുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Congress stares at threat of losing opposition status in Odisha-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.