ന്യൂഡൽഹി: ബി.ജെ.പിയുടെ ബുദ്ധികേന്ദ്രമായ വിവേകാനന്ദ ഫൗേണ്ടഷന് ബദലായി രാജീവ് ഗാന്ധി ഫൗണ്ടേഷനെ കോൺഗ്രസ് ഉടച്ചു വാർക്കുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷെൻറ സെക്രട്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കണ്ടംപററി സ്റ്റഡിസിെൻറ ഡയറക്ടറുമായി പ്രമുഖ സാമൂഹിക സംരംഭകനായ വിജയ് മഹാജനെ നിയമിച്ചു. 2014ലെ കോൺഗ്രസിെൻറ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച് തെരഞ്ഞെടുപ്പ് തോൽവിക്ക് പഴികേട്ട മലയാളിയായ ജി. മോഹൻ ഗോപാലിനെ മാറ്റിെക്കാണ്ടാണ് നിയമനം.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കത്തിെൻറ ഭാഗമാണിത്. ഗ്രാമീണ മേഖല വികസന വിഷയങ്ങളിൽ രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന മുഖമാണ് വിജയ് മഹാജൻ. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന 60 മികച്ച സാമൂഹിക സംരംഭകരിൽ ഒരാളായി വിജയ് മഹാജനെ 2003ൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം നാമനിർദേശം ചെയ്തിരുന്നു. യു.പി.എ സർക്കാറിെൻറ കാലത്ത് ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിറ്റി, സാമ്പത്തിക കാര്യങ്ങൾക്കുള്ള രംഗരാജൻ കമ്മിറ്റി, സാമ്പത്തിക പരിഷ്കാരങ്ങൾക്കായി രൂപവത്കരിച്ച രഘുറാം രാജൻ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. ഡൽഹി െഎ.െഎ.ടിയിലും അഹ്മദാബാദ് െഎ.െഎ.എമ്മിലും പഠിച്ച വിജയ് മഹാജൻ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി ഫെലോയാണ്. അദ്ദേഹത്തിനു കീഴിൽ പുതിയ ടീം രൂപവത്കരിക്കും.
2011 മുതൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിെൻറ തലപ്പത്തിരുന്ന ജി. മോഹൻ ഗോപാൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രിക തയാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ടീമിൽനിന്ന് പുറത്തായ മോഹൻ ഗോപാൽ കോൺഗ്രസുമായുള്ള ഉറ്റ ബന്ധങ്ങൾ ഏറക്കുറെ അവസാനിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ടീമിൽ അടുത്തിടെ നിയോഗിച്ച കെ. രാജു, പ്രവീൺ ചക്രവർത്തി എന്നിവർ ഫൗണ്ടേഷനിലും ഇൻസ്റ്റിറ്റ്യൂട്ടിലും നിർണായക റോൾ വഹിക്കും. കോൺഗ്രസിെൻറ ഡാറ്റാ അനലറ്റിക്സ് വിഭാഗത്തെ നയിക്കുന്നത് പ്രവീൺ ചക്രവർത്തിയാണ്. രാഹുൽ ടീമിനെ നയിക്കുന്ന കെ. രാജു മുൻ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്.
മോദി സർക്കാറിെൻറ താക്കോൽ സ്ഥാനങ്ങൾ വഹിക്കുന്നത് വിവേകാനന്ദ ഫൗണ്ടേഷനിൽ നിന്നുള്ളവരാണ്. ബി.ജെ.പിയുടെ ബുദ്ധികേന്ദ്രമായ വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷനെ ഇപ്പോൾ നയിക്കുന്നത് മുൻ ദേശീയ സുരക്ഷ ഉപ ഉപദേഷ്ടാവ് അരവിന്ദ് ഗുപ്തയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ഡൽഹി െലഫ്. ഗവർണർ അനിൽ ബൈജാൽ എന്നിവർ വിവേകാനന്ദ ഫൗണ്ടേഷനിൽ നിർണായക സ്ഥാനം വഹിച്ച് ഭരണതലത്തിലേക്ക് നിയോഗിക്കപ്പെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.