പാർട്ടി പത്രത്തെ ചൊല്ലി കെ.പി.സി.സി യോഗത്തിൽ വാഗ്വാദം

തിരുവനന്തപുരം: പാർട്ടി പത്രം ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ച ചർച്ചക്കിടെ ചീഫ്​ എഡിറ്ററും മാനേജിങ്​ എഡിറ ്ററും തമ്മിൽ കെ.പി.സി.സി യോഗത്തിൽ ‘ഏറ്റുമുട്ടൽ’. പത്രം നേരിട​ുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ഇ ടപെടണമെന്ന്​ ചീഫ്​ എഡിറ്റർ പി.ടി. തോമസ്​ എം.എൽ.എ കെ.പി.സി.സി നേതൃയോഗത്തിൽ ആവശ്യം ഉന്നയിച്ചതിന്​ പിന്നാലെയാണ്​ മാനേജിങ്​ എഡിറ്റർ ഡോ. ശൂരനാട്​ രാജശേഖരൻ ആരോപണം ഉന്നയിച്ചത്​. രണ്ടരക്കോടി രൂപയുടെ ക്രമക്കേടു​െണ്ടന്നാണ്​ ആരോപണം. ഇത്​ പാർട്ടി കമീഷ​െന നിയോഗിച്ച്​ അന്വേഷിക്കണമെന്നും ആരോപണം തെളയിക്കപ്പെട്ടാൽ എം.എൽ.എ സ്​ഥാനം രാജിവെക്കാമെന്നും പി.ടി. തോമസ്​ അറിയിച്ചു.

സ്വന്തം പേരിലുള്ള ഭൂമി പണയപ്പെടുത്തിയാണ്​ രണ്ടാമതും ഒാവർ ഡ്രാഫ്​റ്റ്​​ എടുത്തതെന്ന്​ തോമസ്​ യോഗത്തിൽ അറിയിച്ചു. ജാമ്യം നിൽക്കാൻ ശൂരനാടിനോട്​ ആവശ്യപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു. അദ്ദേഹ​െത്ത വിളിച്ചാൽ ഫോണിൽ കിട്ടാറില്ല. എന്നാൽ, പത്രത്തിലെ കാര്യങ്ങളൊന്നും മാനേജിങ്​​ ഡയറക്​ടറായ താൻ അറിയുന്നില്ലെന്ന്​ ശൂരനാട്​ പറഞ്ഞു. രൂക്ഷമായ വാക്കുതർക്കമാണുണ്ടായത്​. ഇതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട്​ രംഗം ശാന്തമാക്കി. പത്രത്തിൽ പാർട്ടി ഇടപെടാനും തീരുമാനിച്ചു.

കേരളമാകെ യു.ഡി.എഫ്​ തരംഗമുണ്ടായിട്ടും ആലപ്പുഴയിൽ മാത്രം പരാജയപ്പെട്ടതും യോഗത്തിൽ ചർച്ചയായി. സ്​ഥാനാർഥിയായിരുന്ന രാഷ്​ട്രിയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്​മാൻ യോഗത്തിൽ സംബന്ധിച്ചില്ല. മുതിർന്ന നേതാക്കൾ ചേർന്ന്​ പരാജയപ്പെടുത്തിയെന്ന പരാതിയുള്ള ഷാനിമോൾ പ്രതിഷേധസൂചകമായാണ്​ വിട്ടുനിന്നതെന്ന്​ പറയുന്നു. ആലപ്പുഴയിലെ പരാജയകാരണങ്ങൾ അന്വേഷിക്കാനും യോഗം തീരുമാനിച്ചു. പാർട്ടി പുനഃസംഘടന സംബന്ധിച്ച്​ ചർച്ച നടത്താനും പിന്നീട്​ ചേർന്ന രാഷ്​ട്രീയകാര്യസമിതി തീരുമാനിച്ചു. കോൺഗ്രസ്​ പ്രസിഡൻറി​​​െൻറ രാജിസംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചശേഷമാകും ചർച്ച.

Tags:    
News Summary - Congress party newspaper - KPCC meeting - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.