ലഖ്നോ: ഉത്തർപ്രദേശിൽ വിജയം കൊയ്യാനുള്ള കോൺഗ്രസ് ദൗത്യത്തിെൻറ പേര് ‘മിഷൻ സൂ പ്പർ 30’. സംസ്ഥാനത്തെ മൊത്തം 80 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും 30 എണ്ണം പിടിച്ചെ ടുക്കുക എന്നതാണ് ലക്ഷ്യം. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ച 22 സീറ്റുകൾ ഉൾപ്പെടെയാണിത്. 30 സീറ്റിൽ കൂടുതൽ ശ്രദ്ധിക്കുക, ഇവിടത്തെ വിജയത്തിനായി രാപ്പകൽ അധ്വാനിക്കുക എന്നതായിരിക്കും യു.പി കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് തന്ത്രം.
2009ൽ, അമേത്തിക്കും റായ്ബറേലിക്കും പുറമെ, മൊറാദാബാദ്, ബറേലി, ഖേരി, ധൗർഹര, ഉന്നാവ്, സുൽത്താൻപുർ, പ്രതാപ്ഗഢ്, ഫറൂഖാബാദ്, കാൺപുർ, അക്ബർപുർ, ഝാൻസി, ബറാബങ്കി, ഫൈസാബാദ്, ബഹ്റൈച്, ശ്രാവസ്തി, ഗൊണ്ട, ദുമരിയാഗഞ്ച്, മഹാരാജ്ഗഞ്ച്, കുശിനഗർ എന്നീ സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ ഫിറോസാബാദ് സീറ്റ് നേടിയതോടെ എണ്ണം 22 ആയി.
ശേഷിക്കുന്ന എട്ടു സീറ്റുകളിൽ ജാതി സമവാക്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയും നേതാക്കളുടെയും പ്രവർത്തകരുടെയും അധ്വാനം കാര്യക്ഷമമായി വിനിയോഗിച്ചും വിജയം ഉറപ്പിക്കാമെന്ന് പാർട്ടി കരുതുന്നു.
2014ൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തുവന്ന മണ്ഡലങ്ങളാണ് സഹ്റാനപുർ, ഗാസിയാബാദ്, ലഖ്നോ, കാൺപുർ എന്നിവ. കോൺഗ്രസ് സ്ഥാനാർഥികൾ ലക്ഷത്തിലധികം വോട്ട് നേടിയ മിർസാപൂർ, അലഹബാദ്, ഝാൻസി മണ്ഡലങ്ങളും ‘സൂപ്പർ 30’ പട്ടികയിലുണ്ട്. നെഹ്റുവിെൻറ കാലത്ത് കോൺഗ്രസ് കോട്ടയായിരുന്ന ഫുൽപൂരും പട്ടികയിൽ ഇടംപിടിച്ചു.
മിക്കയിടത്തും മുൻ എം.പിമാർ മത്സരിക്കും. ഇവരിൽ പലരും മണ്ഡലത്തിൽ ജനങ്ങളെ കണ്ടുതുടങ്ങി. ഉന്നാവിലെ മുൻ എം.പി അന്നു ടാണ്ഡെൻറ തെരഞ്ഞെടുപ്പ് മാനേജർമാർ കഴിഞ്ഞ ഒരു വർഷത്തോളമായി ജോലികളിൽ വ്യാപൃതരാണ്. തെരഞ്ഞെടുപ്പ് തന്ത്രം എന്തായിരിക്കുമെന്നതിനെ കുറിച്ച് കോൺഗ്രസ് നേതാക്കൾ കൃത്യമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.