ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ വിവിധ കോൺഗ്രസ് പ്രവർത്തന സ മിതികൾക്ക് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അംഗീകാരം.കേരളത്തിെൻറ ചുമതലയു ള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിെൻറ അധ്യക്ഷതയിൽ 58 അംഗ ഏകോപന സമിതി രൂപവത്കരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വയലാർ രവി തുടങ്ങിയവരാണ് അംഗങ്ങൾ.
സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കും. എ.കെ. ആൻറണി, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ തുടങ്ങി 30 പേരാണ് തെരഞ്ഞെടുപ്പു സമിതിയിൽ. കെ. മുരളീധരൻ അധ്യക്ഷനായ 35 അംഗ പ്രചാരണ സമിതിയുടെ കൺവീനർ വി.എസ്. ജോയിയാണ്. 36 അംഗ പബ്ലിസിറ്റി കമ്മിറ്റിയുടെ അധ്യക്ഷൻ വി.എസ്. ശിവകുമാർ എം.എൽ.എ; കൺവീനർ പി.എസ്. പ്രശാന്ത്. മാധ്യമ ഏകോപന സമിതിയെ പാലോട് രവി നയിക്കും. വിജയൻ തോമസ് കൺവീനർ. മറ്റു 35 പേർ കൂടി ഉൾപ്പെട്ടതാണ് സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.