പനാജി: ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനാൽ കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് എം.എൽ.എമാർ ഗവർണറെ കണ്ടു. ബിഹാറിൽ രാഷ്ട്രീയ ജനതാദൾ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും കോൺഗ്രസ് നേതാക്കളും ചേർന്നായിരുന്നു ഗവർണർ സത്യപാൽ മാലിക്കിെന കണ്ട് സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൈമാറിയത്. എന്നാൽ ആർ.ജെ.ഡിയുടെ ആവശ്യം ഗവർണർ തള്ളി.
ആർ.ജെ.ഡിയും കോൺഗ്രസും ജനതാദൾ (യു)വുമായി ചേർന്ന് മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് 2017 ജൂലൈയിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ സഖ്യം പിളർത്തി ബി.ജെ.പിയുമായി ചേർന്ന് ഭരണത്തിൽ തുടരുകയായിരുന്നു.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഗോവ ഗവർണർ മൃദുല സിൻഹക്ക് കോൺഗ്രസിെൻറ നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കവ്ലേക്കർ കത്ത് നൽകി. 16 കോൺഗ്രസ് എം.എൽ.എമാർ ഇൗ ആവശ്യമുന്നയിച്ച് ഗവർണറെ കണ്ടു.
2017 മാർച്ച് 12ന് ഗവർണർ ചെയ്ത തെറ്റ് തിരുത്തി കർണാടകയെ മാതൃകയാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. ബി.ജെ.പി കാമ്പിൽ ചാക്കിട്ട് പിടിക്കാതെ തന്നെ സർക്കാർ രൂപീകരിക്കാനാവശ്യമായ പിന്തുണ തങ്ങൾക്കുണ്ട്. അത് സഭയിൽ തെളിയിക്കുമെന്നും കോൺഗ്രസ് അവകാശപ്പെട്ടു.
ഗോവയിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബി.ജെ.പിക്ക് 13 സീറ്റും മറ്റുള്ള പാർട്ടികൾക്ക് 10 സീറ്റും ലഭിച്ചിരുന്നു. വിശ്വജിത് റാണെ എന്ന കോൺഗ്രസ് എം.എൽ.എ കഴിഞ്ഞ വർഷം അവസാനം ബി.ജെ.പിയിൽ ചേർന്നതോടെ 16 സീറ്റായി ചുരുങ്ങുകയായിരുന്നു.
മണിപ്പൂരിലും കോൺഗ്രസ് എം.എൽ.എമാർ ആക്ടിങ് ഗവർണർ ജഗ്ദീഷ് മുഖിെയ കണ്ടു. ഇവിെടയും ഏറ്റവും വലിയ ഒറ്റ കക്ഷി കോൺഗ്രസായിരുന്നിട്ടും ബി.ജെ.പിയുെട നേതൃത്വത്തിൽ സഖ്യ സർക്കാറാണ് അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.