ആലപ്പുഴ: ഒരു ഉപതെരഞ്ഞെടുപ്പിെൻറ രാഷ്ട്രീയ പ്രാധാന്യത്തിനപ്പുറം ദേശീയ ശ്രദ്ധയാകർഷിക്കാൻ േപാന്ന ത്രികോണ മത്സരത്തിെൻറ ചൂടിലേക്ക് വീണ്ടും ചെങ്ങന്നൂർ. 2016െൻറ ആവർത്തനമെന്ന് തോന്നാവുന്ന വീറും വാശിയിലേക്കും മധ്യതിരുവിതാംകൂറിലെ മണ്ഡലം ഒരുങ്ങുേമ്പാൾ മൂന്ന് മുന്നണിക്കും ഇത് അഭിമാനപോരാട്ടം. 2016ൽ ചെങ്ങന്നൂരിൽ 74.36 ശതമാനമായിരുന്നു േപാളിങ്. അന്ന് വിജയിച്ച സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രൻ നായർക്കും മൂന്നാംസ്ഥാനത്തെത്തിയ ബി.ജെ.പിയുടെ പി.എസ്. ശ്രീധരൻ പിള്ളക്കും ലഭിച്ച വോട്ടുകളിലെ വ്യത്യാസം 10,198 ആയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.സി. വിഷ്ണുനാഥുമായുള്ള ബി.ജെ.പി സ്ഥാനാർഥിയുടെ വ്യത്യാസം 2215 ആയിരുന്നു. അന്ന് എസ്.എൻ.ഡി.പി, ബി.ഡി.ജെ.എസ് ബന്ധത്തിെൻറ ഉൗഷ്മളതയിലാണ് ഇഞ്ചോടിഞ്ച് പോരാടാൻ ബി.െജ.പിക്ക് കഴിഞ്ഞത്. ഇത്തവണയും നാട്ടുകാരനായ ശ്രീധരൻപിള്ളക്ക് തന്നെയാണ് ഉൗഴം. സി.പി.എം സ്ഥാനാർഥിയായി പാർട്ടി ജില്ല സെക്രട്ടറി സജി ചെറിയാനെയാണ് ജില്ല കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്.
’57 മുതലുള്ള ചരിത്രത്തിൽ നാലുതവണ മാത്രമെ ചെങ്ങന്നൂരിൽ കമ്യൂണിസ്റ്റ് ചിഹ്നത്തിൽ സ്ഥാനാർഥികൾ വിജയിച്ചിട്ടുള്ളൂ. പലപ്പോഴും വലതുചേരിയുടെ മുഖമാണ് തെളിഞ്ഞിട്ടുള്ളത്. ’91 മുതൽ 2011 വരെ തുടർച്ചയായി കോൺഗ്രസിെൻറ കുത്തക. വികസനത്തിനും പിന്നാക്കാവസ്ഥക്കുമപ്പുറം പച്ചയായ ജാതി രാഷ്ട്രീയമാണ് ചെങ്ങന്നൂരിെൻറ അടിത്തറ. ഇസങ്ങൾക്കപ്പുറം അതിനെ സമർഥമായി ഉപയോഗപ്പെടുത്തിയവരാണ് വിജയിച്ചിട്ടുള്ളത്.
മണ്ഡലത്തിൽ 28 ശതമാനത്തോളം നായർ വോട്ടും 18 ശതമാനത്തിലധികം ഈഴവ വോട്ടും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതോടൊപ്പം മറ്റ് പിന്നാക്ക ഹിന്ദുവിഭാഗങ്ങൾക്കും സ്വാധീനമുണ്ട്. മാർത്തോമ, ഓർത്തഡോക്സ്, പെന്തക്കോസ്ത് സഭകൾക്കും വേരോട്ടമുണ്ട്. മുസ്ലിം സമുദായത്തിനും വിവിധ പ്രദേശങ്ങളിൽ സ്വാധീനമുണ്ട്. എങ്കിലും ക്രിസ്ത്യൻ വോട്ട് ബാങ്കിനെ സമർഥമായി ചൂഷണം ചെയ്യുന്ന അടവുകളാണ് പ്രകടം.
1,90,000ഒാളം വോട്ടർമാരുള്ള മണ്ഡലത്തിൽ 1957ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആർ. ശങ്കരനാരായണൻ തമ്പിയാണ് ജയിച്ചത്. എന്നാൽ, ’60ലും ’65ലും കോൺഗ്രസിെല കെ.ആർ. സരസ്വതിയമ്മ വിജയം കണ്ടു. ’67ലും ’70ലും സി.പി.എമ്മിലെ പി.ജി. പുരുഷോത്തമൻ പിള്ളയും ’77, ’80, ’82കളിൽ സ്വതന്ത്രരും ജയിച്ചപ്പോൾ 1987ൽ വോട്ടർമാർ ഇടതുപക്ഷത്തെ ആശ്ലേഷിച്ചു. ’91, ’96, 2001 വർഷങ്ങളിൽ ശോഭന ജോർജിനും 2006ലും 2011ലും പി.സി. വിഷ്ണുനാഥിനും പിന്തുണ നൽകി വലത് അടിത്തറ ഉയർത്തിക്കാട്ടി. 2016ലാണ് സാഹചര്യം മാറിയത്. അത് ഇടത് സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻ നായരെ വിജയിപ്പിച്ചുകൊണ്ടായിരുന്നു.
എസ്.എൻ.ഡി.പിയെയും എൻ.എസ്.എസിനെയും അടുത്തുനിർത്തി മാണിയെ തലോടി ചെങ്ങന്നൂരിൽ വിജയം നിലനിർത്തുകയാണ് സി.പി.എം ലക്ഷ്യം. ഒരു വിജയമല്ലാതെ ബി.ജെ.പിക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല. സ്ഥാനാർഥിനിർണയം കഴിഞ്ഞാേല കോൺഗ്രസിെൻറ തട്ടകം ഉണരൂ. എങ്കിലും പ്രചാരണത്തിന് അനക്കംെവച്ച ചെങ്ങന്നൂരിൽ കൊടികളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.