തിരുവനന്തപുരം: ബി.ജെ.പിക്ക് ‘നാഥനി’ല്ലാതായിട്ട് മാസങ്ങൾ. ദിവസങ്ങൾക്കകം തീരുമാനമുണ്ടാകുമെന്ന് ആവർത്തിച്ച് നേതൃത്വം. എന്നാൽ, എന്ന് പ്രഖ്യാപനമുണ്ടാകുമെന്നും ആരാകും അധ്യക്ഷനെന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് നേതാക്കൾ. ഗ്രൂപ് പോരും ആർ.എസ്.എസിെൻറ നിസ്സഹകരണവുമാണ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ തടസ്സം.
കുമ്മനം രാജശേഖരൻ മിസോറം ഗവർണറായതിനെതുടർന്നാണ് അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുന്നത്. പകരം ആളെ കണ്ടെത്തിയെന്നായിരുന്നു ആദ്യം പ്രചരിപ്പിക്കപ്പെട്ടത്.
എന്നാൽ, സംസ്ഥാനത്തെ ഗ്രൂപ് പോര് ഇത്ര ഗുരുതരമാണെന്ന് ദേശീയ നേതൃത്വം പോലും പ്രതീക്ഷിച്ചില്ല. ചർച്ചയും രഹസ്യ ഹിതപരിശോധനകളും നടന്നു. എന്നാൽ, ഗ്രൂപ് പോര് ഇതിനൊക്കെ തടസ്സമായി. ആദ്യം കേട്ട പേരുകൾ പലതും മാറിമറിഞ്ഞു. പലരുടെ പേരുകളടങ്ങിയ പട്ടികയുണ്ടായി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ വ്യക്തികൾ ഒരു ഗ്രൂപ്പിെൻറ വക്താക്കളായെന്ന പരാതിയും ഉയർന്നു. ഇത് രേഖാമൂലം നേതൃത്വത്തിന് മുന്നിലുമെത്തി.
ആർ.എസ്.എസ് സംസ്ഥാന നേതൃത്വം മൗനം പാലിച്ചതോടെ പ്രശ്നം രൂക്ഷമായി. ആർ.എസ്.എസ് ദേശീയ നേതൃത്വത്തിെൻറ പിൻബലത്തോടെ ഒരാളുടെ പേര് ഉയർന്നെങ്കിലും അതിനോട് സംസ്ഥാന നേതൃത്വം താൽപര്യം പ്രകടിപ്പിച്ചില്ല.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ അധ്യക്ഷനില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ദേശീയ അധ്യക്ഷൻ അമിത്ഷാ, പ്രധാനമന്ത്രി നേരന്ദ്ര മോദി തുടങ്ങിയവരുമായി ആലോചിച്ച് ദിവസങ്ങൾക്കകം പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതൃത്വം നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.