ഡെറാഡൂണ്‍: സൗജന്യ ലാപ്ടോപ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങി വിവിധ ജനപ്രിയ വാഗ്ദാനങ്ങളുമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ ബി.ജെ.പി നയരേഖ. ഫെബ്രുവരി 15നാണ് ഇവിടെ തെരഞ്ഞെടുപ്പ്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രേഖ പുറത്തിറക്കിയത്. എന്‍.ഡി.എ ഭരണത്തിന് കീഴില്‍ സംസ്ഥാനപദവി നേടിയ ഉത്തരാഖണ്ഡിന്‍െറ വികസനത്തിനുവേണ്ടി നയരേഖ പുറത്തിറക്കുന്നതില്‍ ബി.ജെ.പി അഭിമാനിക്കുന്നതായി ജെയ്റ്റ്ലി പറഞ്ഞു. രാഷ്ട്രീയ സ്ഥിരതയില്ലാത്തതാണ് സംസ്ഥാനത്തെ വലിയ പ്രതിസന്ധി. ബി.ജെ.പി അധികാരത്തില്‍വന്നാല്‍ വിദ്യാഭ്യാസ, വിനോദസഞ്ചാര മേഖലയില്‍ സാധ്യതകളുള്ള സംസ്ഥാനത്തെ മുന്‍പന്തിയിലത്തെിക്കുമെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.