ബി.ജെ.പി സംസ്​ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; കാര്യമായ മാറ്റങ്ങളില്ല

തിരുവനന്തപുരം: കാര്യമായ മാറ്റങ്ങളില്ലാതെ ബി.ജെ.പി സംസ്​ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിമാർ ഉൾ​െപ്പടെ പ്രധാന തസ്​തികകളിൽ നിലവിലുള്ളവർ തുടരും. അഡ്വ. പി.എസ്​. ശ്രീധരൻപിള്ള അധ്യക്ഷനായി ചുമതലയേറ്റപ്പോൾ പകുതിയിലേറെ ഭാരവാഹികൾ മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിൽ ഭാരവാഹികളിൽ കാര്യമായ മാറ്റമുണ്ടായാൽ ഗ്രൂപ്​ പോര്​ രൂക്ഷമാകുമെന്ന വിലയിരുത്തലാണ്​ മുൻ തീരുമാനത്തിൽനിന്ന്​ പിന്നാക്കം പോകാൻ കാരണമെന്ന്​ വിലയിരുത്തപ്പെടുന്നു.

സംസ്​ഥാന ജനറൽ സെക്രട്ടറിമാരായി കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്​ണൻ, എം.ടി. രമേശ്​, ശോഭ സുരേന്ദ്രൻ എന്നിവരും സംഘടന സെക്രട്ടറിയായി എം. ഗണേശനും സഹസംഘടന സെക്രട്ടറിയായി കെ. സുഭാഷും തുടരും. വൈസ്​ പ്രസിഡൻറുമാരായി പി.എം. വേലായുധൻ, ഡോ. പി.പി. വാവ, കെ.പി. ശ്രീശൻ, എൻ. ശിവരാജൻ, എം.എസ്​. സമ്പൂർണ, പ്രമീള സി. നായിക്​ എന്നിവർക്ക്​ പുറമെ ന്യൂനപക്ഷ കമീഷൻ അംഗം ജോർജ്​ കുര്യന്​ പകരം കോഴിക്കോട്ടുനിന്നുള്ള ചേറ്റൂർ ബാലകൃഷ്​ണനെയും ഉൾപ്പെടുത്തി.

എം.എസ്​. കുമാറിനൊപ്പം മുൻ സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്​ണനെയും വക്താവാക്കി. വക്താവായിരുന്ന അഡ്വ. ജെ.ആർ. പത്മകുമാറിനെ സെക്രട്ടറിയാക്കി. മറ്റൊരു വക്താവായിരുന്ന പി. രഘുനാഥിനെ ഒഴിവാക്കി. മഹിള മോർച്ച അധ്യക്ഷയായിരുന്ന രേണു സുരേഷിനെയും സെക്രട്ടറിയാക്കി. രാധാമണിയെ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ ഒഴിവാക്കി. സി. ശിവൻകുട്ടി, വി.കെ. സജീവൻ, സി. കൃഷ്​ണകുമാർ, രാജി പ്രസാദ്​, ലീലാവതി തറോൽ, എ.കെ. നസീർ എന്നിവർ സെക്രട്ടറിമാരായി തുടരും. കൊല്ലത്തുനിന്നുള്ള എം.എസ്​. ശ്യാംകുമാർതന്നെയാണ്​ ട്രഷറർ.

പാലക്കാട്ടുനിന്നുള്ള പ്രഫ. വി.ടി. രമയാണ്​ മഹിള മോർച്ചയുടെ പുതിയ അധ്യക്ഷ. ന്യൂനപക്ഷ മോർച്ച അധ്യക്ഷനായിരുന്ന ജിജി ജോസഫിനെ മാറ്റി കോട്ടയത്തു നിന്നുള്ള അഡ്വ. നോബിൾ മാത്യുവിന്​ ചുമതല നൽകി. പട്ടികജാതി-വർഗ മോർച്ച പ്രസിഡൻറായിരുന്ന അഡ്വ. പി. സുധീറിന്​ പട്ടികജാതി മോർച്ചയുടെ ചുമതല മാത്രം നൽകി. പട്ടികവർഗ മോർച്ചയുടെ ചുമതല കെ. മോഹൻദാസിനാണ്​. അഡ്വ. പ്രകാശ്​ ബാബു (യുവമോർച്ച), പുഞ്ചക്കരി സുരേന്ദ്രൻ (ഒ.ബി.സി മോർച്ച), അഡ്വ. എസ്​. ജയസൂര്യൻ (കർഷക മോർച്ച) എന്നിവർ അധ്യക്ഷന്മാരായി തുടരും. കണ്ണൂരിൽനിന്നുള്ള കെ. രഞ്​ജിത്താണ്​ സെൽ കോഒാഡിനേറ്റർ.

Tags:    
News Summary - BJP State Committee Reshuffled -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.