മാപ്പു പറഞ്ഞോ പിഴയടച്ചോ തടിയൂരിയതാണ് സ്വാതന്ത്ര്യസമരത്തിൽ സവർക്കർ മുതൽ ശബ രിമല കാലത്ത് ശോഭ സുരേന്ദ്രൻവരെയുള്ളവരുടെ സംഘകഥ. എന്നാൽ, സി.സി ടി.വിക്ക് മുന്നിൽ പോലും പതറാത്ത പോരാട്ടവീര്യവുമായി, ഇരുമുടിക്കെട്ട് നിലത്തിട്ടുവരെ വിപ്ലവം നടത ്തിയിട്ടുള്ളയാളാണ് കെ. സുരേന്ദ്രൻ. ചില്ലറ ദിവസമൊന്നുമല്ല ജയിലിൽ കിടന്നത് -നീണ്ട 23 ദിവസം. താടിവളരാൻ അത്രയൊക്കെ മതി. ശബരിമലക്കു പോകുേമ്പാൾ ക്ലീൻഷേവ് ചെയ്യുമെങ്കിലും പുറത്തിറങ്ങുേമ്പാൾ സഹതാപതരംഗം ആഞ്ഞടിക്കാൻ, ജയിലിൽ താടിവളർത്തണമെന്ന് സുരേന്ദ്രന് അറിയാം. പണ്ടേ നൈരാശ്യത്തിെൻറ ലക്ഷണമാണ് താടി. പക്ഷേ, താടി വളർന്നപ്പോൾ മോടിപോയി എന്നതാണ് അവസ്ഥ.
ബാക്കിയുള്ളവരെല്ലാം വാചകമടിയുടെ ശീതളച്ഛായയിൽ സുഖിച്ചിരിക്കെ, സംസ്ഥാനത്തെ ഏതാണ്ടെല്ലാ ജയിലുകളിലും കയറിയിറങ്ങിയ ആളാണ് അദ്ദേഹം. അതിനാൽത്തന്നെ, സുവർണാവസരകാലത്ത് 50 ശതമാനം ഉറപ്പുള്ള (ബാക്കി 50 ജനം തീരുമാനിക്കും) സ്ഥാനാർഥിയാണെന്നായിരുന്നു വയ്പ്. മണ്ഡലം ചോദിക്കേണ്ട താമസം അതെടുത്തു കൊടുക്കുമെന്നും കരുതി. ആ ധൈര്യത്തിലാണ് മഞ്ചേശ്വരം വിട്ടിറങ്ങിയത്. എന്നാൽ, തിരുവനന്തപുരം ചോദിച്ചപ്പോൾ കുമ്മനത്തെ കൊണ്ടുവന്നു. തൃശൂർ മതിയെന്ന് പറഞ്ഞപ്പോൾ തുഷാറിനെ ഇറക്കി. എന്നാൽ, പത്തനംതിട്ടയാകാമെന്നായപ്പോൾ അത് താനെടുത്തുവെന്നായി ശ്രീധരൻ പിള്ള. ആർക്കും വേണ്ടാത്തതുവല്ലതുമുണ്ടെങ്കിൽ എടുത്തോളാനും പറഞ്ഞു.
സമരകാലത്ത് സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഒരു ‘പുല’വിവാദം ഉയർന്നിരുന്നു. വീട്ടിലെ മരണം കഴിഞ്ഞ്, നിശ്ചിത സമയപരിധി കഴിയാതെയാണ് മല കയറിയതെന്നായിരുന്നു ആക്ഷേപം. അന്ന് ശ്രീധരൻ പിള്ളയാണ് വക്കാലത്തുമായി വന്നത്. ശ്രീനാരായണീയനായ സുരേന്ദ്രൻ ‘ഗുരുവരുൾ’ പ്രകാരമാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ന്യായം പറച്ചിൽ. സംഗതി അയ്യപ്പനൊക്കെയാണെങ്കിലും പിള്ളയോളം തൻ പിള്ളയാവില്ലേല്ലാ പെരുന്ന മുതൽ പന്തളംവരെയുള്ളവരുൾപ്പെടെയുള്ള ആചാരസംരക്ഷണക്കാർക്ക് സുരേന്ദ്രൻ. ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ മറ്റൊരു അയ്യപ്പ യോദ്ധാവായ രാഹുൽ ഇൗശ്വർ അതും തീർത്തുകൊടുക്കുന്നുണ്ട്. ‘ഇൗഴവ സമുദായത്തിൽ പിറന്ന സുരേന്ദ്രൻ, നായർ ഭൂരിപക്ഷ പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയിൽ മത്സരിക്കുന്നത് ഹിന്ദു െഎക്യത്തിെൻറ ലക്ഷണവുമാണെന്നാണ്’ അദ്ദേഹത്തിെൻറ പോസ്റ്റ്.
ശ്രീനാരായണ ഗുരുവിനേക്കാൾ മുേമ്പ ‘ജാതിയില്ലാ വിളംബരം’ നടത്തിയവരാണ് തങ്ങൾ എന്നാണ് സംഘമന്ത്രം. അതൊക്കെ ഉള്ളി പൊളിച്ച പോലെ ഇത്രക്ക് ഇത്രേ ഉള്ളൂവെന്ന് സുരേന്ദ്രന് ഇപ്പോൾ മനസ്സിലായിക്കാണും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.