ചണ്ഡീഗഡ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. ഗുസ്തി താരങ്ങളായ യോഗേശ് വർ ദത്ത്, ബബിത ഫോഗട്ട്, മുൻ ഹോക്കി ക്യാപ്റ്റൻ സന്ദീപ് സിങ് എന്നിവർ ആദ്യ പട്ടികയിൽ ഇടംനേടി.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കർണാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. യോഗേശ്വർ ദത്ത് ബറോഡയിൽ നിന്നും സന്ദീപ് സിങ് പെഹോവയിൽ നിന്നും ബബിത ഫോഗട്ട് ദാദ്രിയിൽ നിന്നും മത്സരിക്കും.
ഞായറാഴ്ച നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായത്. യോഗത്തിൽ അമിത് ഷാ, നരേന്ദ്ര മോദി തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു.
ഹരിയാനയിലെ എട്ട് സിറ്റിങ് എം.എൽ.എമാർക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. 38 സിറ്റിങ് എം.എൽ.എമാർ മത്സരിക്കും. ഒമ്പത് വനിത സ്ഥാനാർഥികളാണ് ആദ്യ പട്ടികയിലുള്ളത്. രണ്ട് മുസ്ലിം സ്ഥാനാർഥികളും ബി.ജെ.പി പട്ടികയിൽ ഉൾപ്പെടും.
ഒക്ടോബർ 21നാണ് തെരഞ്ഞെടുപ്പ്. 24നാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.