ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തമിഴ്നാട്ടിൽ സ ഖ്യ ചർച്ചകൾ ബി.ജെ.പി ത്വരിതമാക്കുന്നു. സംസ്ഥാന ഭരണകക്ഷിയായ അണ് ണാ ഡി.എം.കെ, ഡോ. രാമദാസിെൻറ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷി (പി.എ ം.കെ), വിജയ്കാന്തിെൻറ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എ ന്നിവയുമായി സഖ്യമുണ്ടാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
പാട്ടാളി മക്കൾ കക്ഷി, ഡി.എം.ഡി.കെ എന്നിവക്ക് നിശ്ചിത ശതമാനം വോട്ട്ബാങ്കുണ്ട്. സംസ്ഥാനത്തെ പ്രബല സമുദായമായ ‘വണ്ണിയരാ’ണ് പാട്ടാളി മക്കൾ കക്ഷിയുടെ ബലം. അതിനിടെ, രജനീകാന്തിെൻറ പിന്തുണ ഉറപ്പാക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കന്യാകുമാരി, കോയമ്പത്തൂർ തുടങ്ങിയ 12 ലോക്സഭ മണ്ഡലങ്ങളിൽ നിർണായക ശക്തിയായി മാറാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
തമിഴ്നാടിെൻറ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് സഖ്യ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ജനുവരി 27ന് മധുരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ മുന്നണി സംബന്ധിച്ച് പ്രഖ്യാപനം നടത്താനാണ് നീക്കം. തമിഴ്നാടിന് നല്ലതു ചെയ്യുന്ന കക്ഷികളുമായി മുന്നണി ബന്ധമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
ബി.െജ.പിയുമായി സഖ്യമുണ്ടാക്കണമെന്ന് അണ്ണാ ഡി.എം.കെയിലെ ഒ. പന്നീർശെൽവം വിഭാഗം വാദിക്കുേമ്പാൾ ശക്തമായ എതിർപ്പുമായി ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുെരയുടെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തുണ്ട്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ‘മഴവിൽ’ മുന്നണി രൂപവത്കരിച്ച് രംഗത്തിറങ്ങിയെങ്കിലും ബി.ജെ.പിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 27ന് മധുരയിൽ സ്ഥാപിക്കുന്ന എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപന കർമവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.