എം.പിമാർക്ക് അച്ചടക്ക ക്ലാസുമായി ബി.ജെ.പി; മോദിയും ഷായും ക്ലാസെടുക്കും

ന്യൂഡൽഹി: ബി.ജെ.പി എം.പിമാർക്കുള്ള അച്ചടക്ക ക്ലാസിന് തുടക്കമായി. അച്ചടക്കമുള്ള പെരുമാറ്റം, പാർലമെന്‍റ് നടപടികൾ, പ്രത്യയശാസ്ത്രം, സമൂഹമാധ്യമ ഉപയോഗം തുടങ്ങിയവയിലാണ് ക്ലാസ് നൽകുക. 'നമോ' ആപ്പിന്‍റെ ഉപയോഗം പഠിപ്പിക്കാൻ പ്രത്യേക സെഷൻ ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ മുതലായവർ പങ്കെടുക്കുന്ന ക്ലാസിൽ എം.പിമാരുടെ പങ്കാളിത്തം നിർബന്ധമാണ്. പാർലമെന്‍റിലെ കടമകളെ കുറിച്ച് അമിത് ഷാ ക്ലാസെടുക്കും. ഞായറാഴ്ചയാണ് മോദി ക്ലാസെടുക്കുക. നമോ ആപ്പിനെക്കുറിച്ചും സമൂഹമാധ്യമ ഇടപെടലിനെ കുറിച്ചും ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യ ക്ലാസെടുക്കും. പരിപാടിയിൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമുണ്ട്.

പുതിയ എം.പിമാർക്ക് പാർലമെന്‍റ് സംബന്ധിയായ കാര്യങ്ങളിൽ പരിചയം നൽകാനും ഉത്തരവാദിത്തങ്ങൾ പഠിപ്പിക്കാനുമാണ് ക്ലാസെന്ന് ബി.ജെ.പി പറയുന്നു. മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവരും എം.പിമാരിലുള്ളതിനാൽ ഇവർക്ക് ബി.ജെ.പിയുടെ രീതികൾ പഠിപ്പിക്കുകയും ക്ലാസിലൂടെ ലക്ഷ്യമിടുന്നു. പശ്ചിമബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ശനിയാഴ്ച ഗ്രൂപ് ചർച്ച നടത്തും.

Tags:    
News Summary - BJP To Hold 'Discipline' Class For Lawmakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.