പത്തനംതിട്ട: ബി.ജെ.പിയിൽ പത്തനംതിട്ടക്കായി നടക്കുന്ന പ്രബല നേതാക്കളുടെ കടിപിടി ക്കു പിന്നിൽ ഹൈന്ദവ വോട്ട് ഏകീകരണ പ്രതീക്ഷ. തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി സംസ്ഥ ാനത്ത് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.
ശബരിമല യുവതി പ്രവേശന വുമായി ബന്ധെപ്പട്ട് നടന്ന സമരങ്ങളുടെ ഇൗറ്റില്ലമായ ഇവിടെ ഹൈന്ദവ വിഭാഗങ്ങളിൽ വല ിയ വിഭാഗം ബി.ജെ.പി അനുകൂല നിലപാടെടുക്കുമെന്നാണ് അവർ കണക്കു കൂട്ടുന്നത്. എൻ.എസ്.എസ് പിന്തുണയും പ്രതീക്ഷിക്കുന്നു. ജില്ലയിലെ വോട്ടർമാരിൽ ക്രൈസ്തവരും ഹിന്ദുക്കളും ഏകദേശം ഒപ്പത്തിനൊപ്പമാണ്. ൈഹന്ദവരിൽ പ്രബലർ നായർ സമുദായമാണ്. എൻ.എസ്.എസ് പിന്തുണ ലഭിച്ചാൽ ത്രികോണ മത്സരത്തിനാവും കളമൊരുങ്ങുകയെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ശക്തമായ പ്രചാരണംകൂടി നടത്തിയാൽ വിജയിക്കാമെന്നും.
ഇൗശ്വരവിശ്വാസമുള്ളവരയേ പിന്തുണക്കൂ എന്നാണ് എൻ.എസ്.എസ് നിലപാട്. വിശ്വാസികൾ എന്നാൽ ഹിന്ദുക്കൾ തന്നെയാകണമെന്നില്ലെന്നും ഇതര വിഭാഗങ്ങളിലെ വിശ്വാസികൾക്കും പിന്തുണ പ്രതീക്ഷിക്കാമെന്നും എൻ.എസ്.എസ് നേതാക്കൾ പറയുന്നുണ്ട്. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ അദ്ദേഹം നേടിയത് 1,38,954 വോട്ടായിരുന്നു. രണ്ടാം സ്ഥാനം നേടിയ എൽ.ഡി.എഫിലെ പീലിപ്പോസ് തോമസിന് ഇതിെൻറ ഇരട്ടിയിലേറെ വോട്ടുണ്ടായിരുന്നു.
പത്തനംതിട്ട നിലവിൽ വന്ന ശേഷം നടന്ന രണ്ടു തെരെഞ്ഞടുപ്പിലും എൻ.എസ്.എസ് പിന്തുണ യു.ഡി.എഫിനായിരുന്നു. അതിെൻറ ഫലമായാണ് ആേൻറാ ആൻറണി വിജയിച്ചതെന്നും എൻ.എസ്.എസ് അവകാശപ്പെടുന്നു. ഇൗ നിലപാടിൽ മാറ്റംവരുകയും ബി.ജെ.പിയെ പിന്തുണക്കുകയും ചെയ്താൽ ത്രികോണത്തിലേക്ക് എത്തുമെന്നാണ് കരുതെപ്പടുന്നത്. അത്തരം അവസ്ഥയിൽ എൽ.ഡി.എഫ് നേട്ടം കൊയ്യുമോ എന്ന ആശങ്കയും എൻ.എസ്.എസ് നേതൃത്വത്തിനുണ്ട്. അതിന് സാധ്യത ഉണ്ടായാൽ മുൻഗണന ഇടത് വിജയം തടയുന്നതിനായിരിക്കുമെന്ന സൂചനയും എൻ.എസ്.എസ് നൽകുന്നു. സീറ്റിനു പിടിവലി കൂടുന്ന ശ്രീധരൻ പിള്ള, കെ.സുരേന്ദ്രൻ എന്നിവരിൽ കണ്ണന്താനം മാത്രമാണ് മണ്ഡലത്തിലെ വോട്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.