മലപ്പുറം: 17ാം േലാക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയും തകർക്കാനാ വാത്ത റെക്കോഡുമായി ബനാത്ത്വാല. ഒരേ മണ്ഡലത്തിൽനിന്ന് ഏഴുതവണ വിജയിച്ച മുസ്ലിം ലീഗ് നേതാവ് ജി.എം. ബനാത്ത്വാലയുടെ നേട്ടം സംസ്ഥാനത്ത് മറ്റാർക്കും ഇതുവരെ എത്തിപ ്പിടിക്കാനായിട്ടില്ല. 1977, ’80, ’84, ’89, ’96, ’98, ’99 എന്നീ തെരഞ്ഞെടുപ്പുകളിലാണ് പൊന്നാനിയിൽനിന്ന് അദ്ദേഹം ലോക്സഭയിലെത്തിയത്. ബനാത്ത്വാലക്ക് തൊട്ടുപിറകിൽ കെ.പി. ഉണ്ണികൃഷ്ണനാണുള്ളത്. വടകരയിൽനിന്ന് തുടർച്ചയായി ആറുതവണയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.
ഇബ്രാഹീം സുലൈമാൻ സേട്ട്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. അഹമ്മദ് എന്നിവരും ഏഴുതവണ പാർലമെൻറിലെത്തിയിട്ടുണ്ടെങ്കിലും വ്യത്യസ്ത മണ്ഡലങ്ങളിൽനിന്നാണ്. സേട്ട് മഞ്ചേരി, കോഴിക്കോട്, പൊന്നാനി എന്നീ മണ്ഡലങ്ങളിൽനിന്നാണ് ജയിച്ചത്. മുല്ലപ്പള്ളി അഞ്ചുതവണ കണ്ണൂരിൽനിന്നും രണ്ടുതവണ വടകരയിൽനിന്നും എം.പിയായി. മഞ്ചേരിയിൽനിന്ന് നാല് തവണയും മണ്ഡലം അതിരുകളും പേരും മാറി മലപ്പുറമായപ്പോൾ 2009ലും 2014ലും പൊന്നാനിയിൽനിന്ന് 2004ലുമാണ് അഹമ്മദ് പാർലമെൻറിലെത്തിയത്.
ഏറ്റവും കൂടുതൽ തവണ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻറിലെത്തിയ ബനാത്ത്വാലയുടെ റെക്കോഡ് തകർക്കുക അത്ര എളുപ്പമാവില്ല. അടുത്തടുത്ത വർഷങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പ് വന്ന 1996, ’98, ’99 വർഷങ്ങളിലും പൊന്നാനിയിൽ മത്സരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.