തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ കൂടു തൽ വ്യക്തത വന്നതോടെ അന്തിമപട്ടിക വെള്ളിയാഴ്ച ഹൈകമാൻഡിന് കൈമാറും. അനിശ്ചിതത ്വത്തിനൊടുവിൽ വട്ടിയൂർക്കാവിൽ മുൻ എം.എൽ.എയും നിലവിൽ മനുഷ്യാവകാശ കമീഷനംഗവുമ ായ കെ. മോഹൻകുമാറിനെ സ്ഥാനാർഥിയാക്കാൻ ധാരണയായി. കമീഷൻ അംഗത്വം ഒഴിഞ്ഞുകൊണ്ടു ള്ള രാജിക്കത്ത് അദ്ദേഹം വെള്ളിയാഴ്ച രാവിലെ ഗവർണർക്ക് കൈമാറും. കോന്നിയിൽ മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജിനെ രംഗത്തിറക്കാനാണ് ധാരണ.
റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കണമെന്ന അടൂർ പ്രകാശിെൻറ ആവശ്യം തള്ളിയാണ് സീറ്റ് എ ഗ്രൂപ്പിന് ൈകമാറുന്നത്. എറണാകുളത്ത് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ആകും സ്ഥാനാർഥി. അരൂരിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം. ദീപു എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
വട്ടിയൂർക്കാവിൽ മുൻ എം.പി പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. ഇവിടെ എം.എൽ.എ ആയിരുന്ന കെ. മുരളീധരെൻറ പിന്തുണയും കുറുപ്പിനായിരുന്നു. എന്നാൽ, അദ്ദേഹത്തിനെതിരെ പ്രവർത്തകർ രംഗത്തുവരികയും മേഖലയിൽ സുപരിചിതനായ മേയർ വി.കെ. പ്രശാന്തിനെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കുകയും ചെയ്തതോടെയാണ് കോൺഗ്രസ് നേതൃത്വം പുനരാലോചനക്ക് തയാറായത്. ബുധനാഴ്ച രാത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ചർച്ച നടത്തി മോഹൻകുമാറിനെ തീരുമാനിച്ചെങ്കിലും മുരളീധരെൻറ പിന്തുണ ഉറപ്പിക്കാൻ ശ്രമം തുടർന്നു. വ്യാഴാഴ്ച രാവിലെ മുരളീധരെൻറ വസതിയിലെത്തി മോഹൻകുമാർ കൂടിക്കാഴ്ച നടത്തി. മോഹൻകുമാറിനോട് എതിർപ്പില്ലെന്ന് മുരളി വ്യക്തമാക്കിയതോടെ തടസ്സം നീങ്ങി.
കോന്നിയില്‍ അടൂര്‍പ്രകാശ് നിർദേശിച്ച റോബിന് പീറ്ററെ അംഗീകരിക്കില്ലെന്ന കര്‍ശനമായ നിലപാടിയിലായിരുന്നു ഡി.സി.സിയും ജില്ലയിലെ മറ്റ് നേതാക്കളും. പാര്‍ട്ടിക്ക് ആരെയും സ്ഥാനാർഥിയാക്കാമെങ്കിലും റോബിൻ ഇല്ലെങ്കിൽ തെൻറ സഹകരണം ഉണ്ടാകില്ലെന്ന് അടൂർ പ്രകാശ് നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് കോന്നിയില്‍ മുന്‍ ഡി.സി.സി പ്രസിഡൻറ് പി. മോഹന്‍രാജിനെ സ്ഥാനാർഥിയാക്കാൻ നേതൃതലത്തിൽ ധാരണ ഉണ്ടാകുകയായിരുന്നു. അടൂർ പ്രകാശിനെ അനുനയിപ്പിച്ച് പ്രശ്നം തീര്‍ക്കാനുള്ള ശ്രമം അണിയറയിൽ തുടരുകയാണ്. കോന്നി എ ഗ്രൂപ്പിന് കൈമാറിയ സാഹചര്യത്തില്‍ അരൂരില്‍ ഐ ഗ്രൂപ് മത്സരിക്കും.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എം. ദീപുവിനെയാണ് ഇവിടെ പരിഗണിക്കുന്നത്. ഡി.സി.സി പ്രസിഡൻറ് എം. ലിജുവിനെ പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് താൽപര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.