മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാ​ം​  –രാജസ്ഥാൻ

ഡ​ൽ​ഹി: ലോ​ക്​​ഡൗ​ൺ​മൂ​ലം കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​െ​ള സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ രാ​ജ​സ്ഥാ​നി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​ത്യേ​ക ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന്​ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ. പ​ഞ്ചാ​ബി​​െൻറ കാ​ര്യ​ത്തി​ലെ​ന്ന പോ​ലെ രാ​ജ​സ്ഥാ​നും സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായും കെ.സി വേണുഗോപാൽ നേരത്തേ ചർച്ച നടത്തിയിരുന്നു.

രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ ജ​യ്‌​പൂ​ർ, ചി​റ്റോ​ർ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​മാ​യി കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ ജ​ല​ന്ധ​റി​ൽ​നി​ന്നാ​രം​ഭി​ച്ച്​ പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രെ എ​ത്തി​ക്കും. 
1450 യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​വു​ന്ന ഈ ​ട്രെ​യി​നു​ക​ളി​ൽ യാ​ത്ര സൗ​ജ​ന്യ​മാ​യി​രി​ക്കും. ന​ട​പ​ടി പൂ​ർ​ത്തി​യാ​യാ​ൽ മേ​യ് 19, 20 തീ​യ​തി​ക​ളി​ലാ​യിരിക്കും യാ​ത്ര.

Tags:    
News Summary - ashok gehlot train to kerala malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.