ജയലളിത നോമിനിയായി ശശികലയെ നിര്‍ദേശിച്ച രേഖയുമായി അണ്ണാഡി.എം.കെ

ചെന്നൈ: അന്തരിച്ച ജയലളിത നോമിനിയായി ശശികലയെ നിര്‍ദേശിച്ച രേഖ അണ്ണാഡി.എം.കെ പുറത്തുവിട്ടു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ച ഏഴുലക്ഷം രൂപയുടെ രേഖകളിലാണ് ശശികല നോമിനിയായുള്ളത്. ജയലളിതയുടെ വിരലടയാളം ഉള്‍പ്പെട്ട രേഖയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

ജയലളിതയുടെ സ്വത്തിന്‍െറ മാത്രമല്ല, പാര്‍ട്ടിയിലെയും പിന്‍ഗാമി ശശികലയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. ജയലളിതയുടെ സ്വത്ത് സംബന്ധിച്ച് ഭാവിയില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള നിയമപ്രശ്നങ്ങളെ നേരിടാന്‍ ശശികലയുടെ നേതൃത്വത്തില്‍ പാര്‍ട്ടി തയാറെടുക്കുന്നതിന്‍െറ നീക്കമാണിതെന്ന് സംശയിക്കുന്നു.

വെള്ളിയാഴ്ച ചെന്നൈ ത്യാഗരാജ നഗറില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കവെ പാര്‍ട്ടി വക്താവ് സി. പൊന്നയ്യന്‍, വര്‍ക്കിങ് കമ്മിറ്റി- ജനറല്‍ ബോഡി യോഗങ്ങള്‍ ഈ മാസം 31നകം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജനറല്‍ ബോഡിയില്‍ ശശികലയുടെ സ്ഥാനാരോഹണം നടക്കുമെന്നാണ് സൂചന.

അതിനിടെ, ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശശികലാ പുഷ്പ നല്‍കിയ ഹരജിയില്‍ വിശദീകരണം തേടി അണ്ണാഡി.എം.കെക്ക് നോട്ടീസ് അയക്കാന്‍ മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചു.

Tags:    
News Summary - anna dmk has papers of jayalalithaa took sasikala as her nomini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.