ആനാവൂർ നാഗപ്പൻ വീണ്ടും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ വീണ്ടും തെരഞ്ഞെടുത്തു. 45 അംഗ പുതിയ ജില്ലാ കമ്മിറ്റിയിൽ ഏഴു പേർ പുതുമുഖങ്ങളാണ്. മൂന്നു പേരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

ഐ. സാജു, എ.എ റഹിം, കെ. അൻസലൻ എം.എൽ.എ, വി.എസ് പത്മകുമാർ, എം.ജി മീനാംബിക, ശശാങ്കൻ, അഡ്വ. ഷാജഹാൻ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങൾ. കോലിയക്കോട് കൃഷ്ണൻ നായർ, വെങ്ങാനൂർ ഭാസ്കരൻ, എസ്.കെ ആശാരി എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 41 അംഗങ്ങളെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.  

2016ൽ കടകംപള്ളി സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായത്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം എന്നീ പദവികളും വഹിക്കുന്നുണ്ട്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ആയിരുന്നു. 

Tags:    
News Summary - anavoor nagappan CPM Trivandrum District Secretary -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.