തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍ രാജന്‍ ബാബു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രഫ. ഏ.വി. താമരാക്ഷൻ നടത്തിയ നിരാഹാരസമരം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം വന്‍ അഴിമതികളുടേയും, ധൂര്‍ത്തിന്റേയും, കെടുകാര്യസ്ഥതയുടേതുമാണ്. അതിന്റെ ഭാഗമായി നമ്മുടെ സംസ്ഥാനം ആര്‍ക്കും രക്ഷിക്കാനാകാത്ത നിലയില്‍ പൂർണമായും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവാഴ്ച പൂർണമായും തകർന്നു. പൊലീസ് സേനയെ നീതിപൂർവവും, നിര്‍ഭയവുമായിട്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സ്ത്രീകളും കുട്ടികളും പൈശാചികമായിട്ട് കൊല ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൊല്ലും, കൊലയും, മോക്ഷണങ്ങളും പിടിച്ചുപറിയുമൊക്കെ ഇന്ന് സര്‍വ സാധാരണമായി മാറിയിരിക്കുന്നു. നിത്യോപക സാധനങ്ങളുടെ വിലക്കയറ്റം മൂലവും, കടുത്ത തൊഴിലില്ലായ്മ നിമിത്തവും നിരവധി പേര്‍ കുടുംബസമേതം ആത്മഹത്യ ചെയ്യപ്പെടുന്നു. നമ്മുടെ സ്‌കൂളുകളും കോളജുകളും മയക്കു മരുന്നു വ്യാപനത്തിന്റെ കേന്ദ്രങ്ങളായെന്നും രാജന്‍ ബാബു അഭിപ്രായപ്പെട്ടു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുബോധന്‍, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്‍, യു.ഡു.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി.കെ. വേണുഗോപാല്‍, കാട്ടുകുളം സലീം, മലയിന്‍കീഴ് നന്ദകുമാര്‍, കെ.പി. സുരേഷ്, വിനോദ് വയനാട്, അഡ്വ. സുനിതാ വിനോദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.