പാലക്കാട്: അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷാ പെങ്കടുക്കാനിരുന്ന പാലക്കാെട്ട ബി.ജെ. പി റാലി അവസാന നിമിഷം റദ്ദാക്കിയതിനെച്ചൊല്ലി ബി.ജെ.പിയിൽ അസംതൃപ്തി പുകയുന്നു. ഡി സംബർ 31നായിരുന്നു റാലി നിശ്ചയിച്ചിരുന്നത്. എന്നാൽ, അമിത് ഷാക്ക് അതേദിവസം കൊൽക്ക ത്തയിൽ രഥോത്സവത്തിൽ പെങ്കടുക്കാനുള്ളതിനാൽ പരിപാടി റദ്ദാക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ അറിയിക്കുകയായിരുന്നു.
ഫ്ലക്സും ബാനറുമെല്ലാം പൂർത്തിയാക്കിയിരിക്കെയാണ് തീരുമാനം. ദേശീയാധ്യക്ഷൻ പെങ്കടുക്കുന്ന പരിപാടി റദ്ദാക്കിയാൽ സംസ്ഥാന പ്രസിഡൻറ് അറിയിക്കുകയെന്നതാണ് കീഴ്വഴക്കമെങ്കിലും ജനറൽ സെക്രട്ടറി ആ ചുമതല ഏറ്റെടുത്തതും സ്വരച്ചേർച്ചയില്ലായ്മക്ക് തെളിവായി. റദ്ദാക്കൽ സംബന്ധിച്ച വിശദീകരണത്തിലും ഭിന്നതയുണ്ട്.
ബംഗാളിലെ രഥോത്സവമാണ് കാരണമെന്ന് ഒരു വിഭാഗം പറയുേമ്പാൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് ചർച്ചയടക്കമുള്ള അടിയന്തരവിഷയങ്ങൾ ചർച്ച ചെയ്യേണ്ടതിനാലാണ് പരിപാടി മാറ്റിയതെന്ന് മറുവിഭാഗം പറയുന്നു. എന്നാൽ, റദ്ദാക്കൽ തീരുമാനം ജനറൽ സെക്രട്ടറി അറിയിച്ചതിൽ അസ്വാഭാവികതയില്ലെന്ന് മറ്റൊരു ജനറൽ സെക്രട്ടറിയായ എം.ടി. രമേശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ശബരിമല വിവാദത്തിൽ സംഘ്പരിവാർ സംഘടനകളുടെ ചൊൽപ്പടിക്ക് നിൽക്കാൻ മാത്രമേ പാർട്ടിക്ക് കഴിയുന്നുള്ളൂവെന്നും സ്വന്തം നിലപാടെടുക്കാൻ സാധിക്കാത്തത് അവമതിപ്പുണ്ടാക്കുന്നുവെന്നുമുള്ള വാദം പാർട്ടിയിൽ ശക്തമായി വരുന്നതിനിടെയാണ് പുതിയ വിവാദം. ദേശീയാധ്യക്ഷന്‍ മുൻപിൽ സമരപരാജയം ചർച്ചയാകുന്നത് കേരള ഘടകത്തിന് നാണക്കേടാകുമെന്ന് വലിയൊരു വിഭാഗം നേതാക്കൾ കരുതുന്നുണ്ട്. അമിത്ഷായെ ജനുവരി മൂന്നാംവാരം പാലക്കാെട്ടത്തിക്കാനാണ് ഇപ്പോൾ ആലോചന. അതിനിടെ, ശബരിമല വിഷയത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്ന ശോഭാ സുരേന്ദ്രന് ശേഷം സമരം തുടരുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനവുമായിട്ടില്ല. ഇതുസംബന്ധിച്ച ചർച്ചക്കായി ഡിസംബർ 31ന് തിരുവനന്തപുരത്ത് നേതൃയോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.