തിരുവനന്തപുരം: ചേരിതിരിവ് രൂക്ഷമായ സംസ്ഥാന ബി.ജെ.പി ഘടകത്തിന് മുന്നിലേക്ക് ദ േശീയ അധ്യക്ഷൻ അമിത് ഷാ ഇന്നെത്തും. ലോക്സഭ െതരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ പാല ക്കാെട്ടത്തുന്ന അദ്ദേഹം 20 മണ്ഡലങ്ങളുടെയും ചുമതലക്കാരെ കാണും. തുടർന്ന് നേതാക്കളു മായും ആർ.എസ്.എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാന ഘടകത്തിലെ ഭിന്നതയിൽ ദേശീയനേതൃത്വത്തിന് കടുത്ത അസംതൃപ്തിയുണ്ട്. ഇൗ സാഹചര്യത്തിൽ കേരളത്തിലെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതാകും ഷായുടെ സന്ദർശനം.
സ്ഥാനാർഥി നിർണയം, ശബരിമല വിഷയം, പരസ്യപ്രസ്താവന അടക്കമുള്ള വിഷയങ്ങളിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. ശബരിമല വിഷയം വിജയത്തിലെത്തിക്കാനാകാത്തത് നേതൃത്വത്തിെൻറ പരാജയമാണെന്ന വിലയിരുത്തലാണ് പാർട്ടിയിൽ. പാർട്ടിയിൽ കാര്യമായ കൂടിയാലോചനയില്ലെന്ന വിമർശനവും ശക്തമാണ്. അതിനുപുറമെ, സ്ഥാനാർഥി സാധ്യത പട്ടിക കേന്ദ്രനേതൃത്വത്തിന് അയച്ചെന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവനയും പിന്നീട് അത് പിൻവലിച്ചതും വിവാദമായിരുന്നു. പ്രസിഡൻറിനെതിരെ ഗ്രൂപ് േഭദമന്യേ കേന്ദ്രനേതൃത്വത്തിന് പരാതിയും ലഭിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകണമെന്ന നിലയിൽ പരസ്യപ്രസ്താവന നടത്തിയതിന് പാർട്ടി വക്താവ് എം.എസ്. കുമാറിന് പ്രസിഡൻറ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും ഗ്രൂപ് േപാര് ശക്തമാക്കിയിട്ടുണ്ട്. പ്രസിഡൻറ് വ്യക്തിവിരോധം തീർക്കുകയാണെന്ന പരാതിയും പാർട്ടിയിലുണ്ട്. അതിനാൽ, ദേശീയ അധ്യക്ഷെൻറ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ഇൗ പരാതികൾ ഉന്നയിക്കപ്പെടാൻ സാധ്യതയുമുണ്ട്. െതരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകാൻ കേന്ദ്രനേതൃത്വം നിയോഗിച്ച വൈ. സത്യകുമാറിെൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഭാരവാഹികളുടെ യോഗത്തിലും ഇത്തരം പരാതി ഉയർന്നതായാണറിയുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ പ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. രാവിലെ ഭാരവാഹിയോഗം പാലക്കാട് ചേരും. അതിനുശേഷം അമിത് ഷായുടെ അധ്യക്ഷതയിൽ 20 മണ്ഡലങ്ങളിലെയും ഇൻ ചാർജുമാരുടേയും കോ ഇൻ ചാർജുമാരുടെയും യോഗം. പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും അമിത് ഷാ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.