Representational Image
Posted On
date_range Updated On
date_range അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം വിട്ടു
ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജയൻ മലനാട് എന്നിവർ സി.പി.എം വിട്ടു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തോടൊപ്പം ചുനങ്ങാട് ലോക്കൽ കമ്മിറ്റിയിൽനിന്നും കുഞ്ഞനും പ്രാഥമികാംഗത്വം ഉൾപ്പെടെ കർഷക സംഘം ഏരിയ കമ്മിറ്റിയിൽനിന്നും രാജിവെച്ചതായി ജയൻ മലനാടും അറിയിച്ചു.
ചുനങ്ങാട് എൽ.സി സെക്രട്ടറിക്ക് ഇരുവരും രാജിക്കത്ത് നൽകി. പാർട്ടി നേതൃത്വത്തിെൻറ പിന്തിരിപ്പൻ നയങ്ങളിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നയപരമായ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസവുമാണ് രാജിക്ക് കാരണമെന്ന് കുഞ്ഞൻ പറഞ്ഞു. മറ്റൊരു പാർട്ടിയിൽ ചേരുന്ന കാര്യമുൾപ്പെടെ പിന്നീട് അറിയിക്കുമെന്ന് കുഞ്ഞൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.