Posted On
date_range Updated On
date_range ലഖ്നോവില്‍ രാഹുല്‍–അഖിലേഷ് റോഡ് ഷോ
ന്യൂഡല്‍ഹി: യു.പിയില്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്‍െറ ആവേശം പ്രവര്‍ത്തകരിലേക്കും വോട്ടര്‍മാരിലേക്കും കൈമാറാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഞായറാഴ്ച ലഖ്നോവില്‍ സംയുക്ത റോഡ്ഷോയും വാര്‍ത്തസമ്മേളനവും നടത്തും. സീറ്റ് പങ്കിടുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ രണ്ടു പാര്‍ട്ടികളും മിക്കവാറും പരിഹരിച്ചതിനു പിന്നാലെയാണ് യുവനേതാക്കളുടെ തെരഞ്ഞെടുപ്പു പ്രകടനം.
ഇരുവരുടെയും മുഖമുള്ള പോസ്റ്ററുകള്‍ യു.പിയില്‍ നിറഞ്ഞു. സഖ്യത്തിന് പിന്നാമ്പുറത്ത് ശക്തമായി ചരടുവലിച്ച അഖിലേഷിന്‍െറ ഭാര്യ ഡിംപിള്‍ യാദവും രാഹുലിന്‍െറ സഹോദരി പ്രിയങ്ക വാദ്രയും വൈകാതെ സംയുക്ത പ്രചാരണം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ലഖ്നോവിനു പുറമെ, വരുംദിവസങ്ങളില്‍ അഖിലേഷും രാഹുലും വിവിധ സ്ഥലങ്ങളില്‍ വേദി പങ്കിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.