എച്ച്​. വിശ്വനാഥ്​ ജനതാദൾ എസ്​ കർണാടക അധ്യക്ഷൻ

ബംഗളൂരു: ജനതാദൾ-എസി​​​െൻറ കർണാടക അധ്യക്ഷനായി എ.എച്ച്​. വിശ്വനാഥിനെ തെരഞ്ഞെടുത്തു. നിലവിലെ അധ്യക്ഷൻ എച്ച്​.ഡി. കുമാരസ്വാമി കോൺഗ്രസ്​^ ജനതാദൾ എസ്​ സഖ്യസർക്കാറിൽ മുഖ്യമന്ത്രിപദം വഹിക്കുന്നതിനാൽ പദവി ഒഴിയുന്നതിനാലാണ്​ പുതിയ മാറ്റം. ഞായറാഴ്​ച ബംഗളൂരു ശേഷാദ്രിപുരത്തെ പാർട്ടി ആസ്​ഥാനത്ത്​ നടന്ന നേതൃയോഗത്തിലെ​ തീരുമാനം പാർട്ടി ദേശീയാധ്യക്ഷൻ എച്ച്​​.ഡി. ദേവഗൗഡ വൈകീട്ട്​ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.  

ആഴ്​ചകൾക്കകം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി.എസും തനിച്ചു മത്സരിക്കാനാണ്​ പാർട്ടിയുടെ തീരുമാനമെന്ന്​ ദേവഗൗഡ വ്യക്തമാക്കി. പ്രാദേശികമായ സാഹചര്യങ്ങൾ വേറെയാണെന്നാണ്​ പാർട്ടി വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യത്തി​​​െൻറ ആവശ്യമില്ല. ഇൗ തീരുമാനം നിയമസഭയിൽ കോൺഗ്രസുമായുള്ള സഖ്യത്തെ ബാധിക്കില്ല. 2008 മുതൽ ജെ.ഡി.എസ്​ അധ്യക്ഷ പദവി വഹിച്ചുവരുകയാണ്​ കുമാരസ്വാമി. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന കാരണത്താൽ നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ കോൺഗ്രസ്​ വിട്ട്​ ജെ.ഡി.എസിൽ ചേക്കേറിയ നേതാവാണ്​ എ.എച്ച്​. വിശ്വനാഥ്​. 

വിശ്വനാഥിനെ അധ്യക്ഷനാക്കുക വഴി ജെ.ഡി.എസ്​ വൊക്കലിഗ പാർട്ടി മാത്രമാണെന്ന ദുഷ്​പേരിന്​ കൂടിയാണ്​ ദേവഗൗഡ മാറ്റം വരുത്തുന്നത്​. പിന്നാക്ക വിഭാഗമായ കുറുബ സമുദായാംഗമാണ്​ വിശ്വനാഥ്​.  

Tags:    
News Summary - AH Viswanath JDS Karnataka President -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.