സുധീരന്‍ തുടരുന്നതിനോടുള്ള എതിര്‍പ്പ് ചെന്നിത്തല സോണിയയെ അറിയിച്ചതായി സൂചന

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്‍റായി വി.എം. സുധീരന്‍ തുടരുന്നതിനോടുള്ള എതിര്‍പ്പ് ഉമ്മന്‍ ചാണ്ടിക്കും എ-ഗ്രൂപ്പിനും പിന്നാലെ രമേശ് ചെന്നിത്തലയും പാര്‍ട്ടി അധ്യക്ഷ സോണിയയെ അറിയിച്ചതായി സൂചന. ഹൈകമാന്‍ഡ് നിശ്ചയിച്ച വിശാലചര്‍ച്ച സുധീരനെതിരായ പൊതുവികാരമറിയിക്കാനുള്ള അവസരമാക്കി മാറ്റാനാണ് ഗ്രൂപ്പുകള്‍ ഒരുങ്ങുന്നത്.
സുധീരനെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന കാഴ്ചപ്പാട് ഹൈകമാന്‍ഡിനുള്ളതിനാല്‍, സംഘടനാ തെരഞ്ഞെടുപ്പ് നടത്തിക്കൊണ്ട് മാറ്റം കൊണ്ടുവരുകയെന്ന നിര്‍ദേശവും യോഗത്തിലുയര്‍ന്നേക്കും. ഇതിലൂടെ സംഘടനയില്‍ ആധിപത്യം പുന$സ്ഥാപിക്കാനും കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം കൈയടക്കാനും കഴിയുമെന്ന് എ ഗ്രൂപ് കരുതുന്നു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തശേഷം ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഡല്‍ഹിയിലത്തെിയ ചെന്നിത്തല, സോണിയയെയും രാഹുലിനെയും 10-ജന്‍പഥില്‍ ഒന്നിച്ചുകണ്ടു. സംസ്ഥാന ഘടകത്തിന്‍െറ പുന$സംഘടനാ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് 50ഓളം സംസ്ഥാന നേതാക്കളുടെ യോഗം ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ഡല്‍ഹിയില്‍ വിളിക്കുമെന്ന് രാഹുല്‍ ഗാന്ധി, ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.