തിരുവനന്തപുരം: ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രദ്ധചെലുത്തണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. പ്ളീനം തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിനായി ചേര്‍ന്ന തെക്കന്‍മേഖലാ യോഗത്തില്‍ പി.ബിയംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് പ്രായം വര്‍ധിക്കുകയാണ്. അംഗങ്ങളുടെ ശരാശരി പ്രായം 70 വയസ്സാണ്. ഇക്കാര്യത്തില്‍ മാറ്റം വരണം. പാര്‍ട്ടിയിലേക്ക് പുതുതലമുറയെ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. പ്രായമായവര്‍ അപ്പാടെ മാറണമെന്നല്ല ഇതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെയും ചെറുപ്പക്കാരെയും അംഗത്വത്തിലേക്കും ബ്രാഞ്ചുകളിലേക്കും കൊണ്ടുവരാന്‍ കഴിയണം. കേരളത്തില്‍ പോലും വനിതകളുടെ അംഗത്വം 16 ശതമാനം മാത്രമാണ്. ഇത് 50 ശതമാനമാക്കണം. അംഗങ്ങളില്‍ 25 ശതമാനം യുവാക്കളാവണം. പിന്നാക്ക സമുദായത്തില്‍നിന്നുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. ചട്ടപ്പടി പ്രവര്‍ത്തനം മാറണം. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത തുക നല്‍കാന്‍ കഴിയണം. ധൂര്‍ത്തുകള്‍ നിലനില്‍ക്കുന്നെങ്കില്‍ അവസാനിപ്പിച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്കുള്ള അലവന്‍സിന് തുക കണ്ടത്തെണം. അംഗത്വം വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം പാര്‍ട്ടി വലുതാകുന്നില്ല. അംഗത്വം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി എല്ലാവരെയും പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ്. പലര്‍ക്കും രാഷ്ട്രീയം അറിയില്ല. അംഗത്വം പുതുക്കുമ്പോള്‍ ഇത്തരക്കാരെ ഒഴിവാക്കുകയോ കുറവ് നികത്താന്‍ നടപടി എടുക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി സമര പരിപാടികള്‍ ഏറ്റെടുക്കേണ്ടെന്നും എല്ലാവരും തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. മണ്ഡല അടിസ്ഥാനത്തിലുള്ള ശില്‍പശാല നടക്കാത്തിടത്ത് അത് പൂര്‍ത്തീകരിക്കണം. ജനപങ്കാളിത്തം കുറവായിരുന്ന ശില്‍പശാലകള്‍ വീണ്ടും നടത്തണം. എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ സ്ക്വാഡ് രൂപവത്കരിച്ചത് തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തണം. എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണം. കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കണം. അംഗത്വ പരിശോധനയില്‍ 25 ശതമാനം യുവാക്കള്‍ക്കും 50 ശതമാനം വനിതകള്‍ക്കും അംഗത്വം നല്‍കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു. എ.കെ.ജി ഹാളില്‍ നടന്ന പരിപാടിയില്‍ പിണറായി വിജയന്‍, വൈക്കം വിശ്വന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.