സി.പി.എം നേതൃയോഗങ്ങള്‍ തുടങ്ങുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സി.പി.എം നേതൃയോഗങ്ങള്‍ ആരംഭിക്കുന്നു. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിലവിലെ വിഷയങ്ങള്‍ക്കൊപ്പം ഇതും പരിഗണിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍ തന്നെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ സജീവമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനം പങ്കുവെക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടി ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക്  കടക്കുകയുള്ളൂ. ഓരോ തദ്ദേശ സ്ഥാപനത്തിനുമായി പ്രകടനപത്രിക തയാറാക്കുന്നതടക്കമുള്ള സുപ്രധാന നടപടികള്‍ നടപ്പാക്കാനാണ്  തീരുമാനം. ഇതിനു മുന്നോടിയായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിക്കല്‍, അതുകൂടി പരിഗണിച്ച് ശില്‍പശാല സംഘടിപ്പിക്കുക തുടങ്ങിയ നടപടികളിലേക്കും കടക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ അടക്കം പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.