തലശ്ശേരി: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ വാക്കുകള്‍ കടമെടുത്താല്‍ ‘ജനങ്ങളുടെ കോടതിയില്‍ ജനവിധി തേടുന്ന’ ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ പ്രചാരണത്തിന് സ്ഥാനാര്‍ഥികളുടെ അഭാവത്തിലും ചൂടേറുന്നു.
ഗൃഹസന്ദര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയാണ് പ്രചാരണത്തിനത്തെുന്നത്. നവമാധ്യമങ്ങളിലും പ്രചാരണച്ചൂടിന് ഒട്ടും കുറവില്ല. ജില്ലയില്‍ പ്രവേശം നിഷേധിക്കപ്പെട്ട കാരായി രാജന്‍ വാട്സ് ആപ്പിലൂടെ പ്രചാരണം സജീവമാക്കി. കള്ളക്കേസില്‍ കുടുക്കി നാട് കടത്തിയ അവസ്ഥയാണെന്ന് കാരായി രാജന്‍ പറയുന്നു.

വാട്സ് ആപ് വിഡിയോ വഴി തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരും കാരായി രാജനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് രംഗത്തത്തെി.  കാരായി രാജന്‍ തന്‍െറ സുഹൃത്തും സഖാവുമാണെന്ന് പരിചയപ്പെടുത്തുന്ന വിഡിയോയില്‍ വിജയം സുനിശ്ചിതമായ രാജനെ പിന്തുണക്കണമെന്നാണ് അഭ്യര്‍ഥിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനില്‍നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗമായ കാരായി രാജന്‍ ജനവിധി തേടുമ്പോള്‍ തലശ്ശേരി നഗരസഭയുടെ 16ാം വാര്‍ഡായ ചെള്ളക്കരയില്‍നിന്നാണ് തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായ കാരായി ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്. സുരക്ഷിത വാര്‍ഡുകളില്‍ നിന്നും മാറി തലശ്ശേരിയിലെ മറ്റ് വാര്‍ഡുകളില്‍ മത്സരിക്കാന്‍ കാരായിമാരെ വെല്ലുവിളിച്ച ഫസലിന്‍െറ ഭാര്യ സി.എച്ച്. മറിയു നഗരസഭയിലെ കൈവട്ടം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്.

നീതിനിഷേധത്തിനെതിരെ ജനവിധി തേടുന്നതിനാല്‍ കാരായിമാരുടെ പ്രചാരണത്തിന് ലോയേഴ്സ് യൂനിയന്‍ ഭാരവാഹികളുമിറങ്ങി. അതിനിടെ, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കാരായിമാര്‍ തിങ്കളാഴ്ച എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം.കെ. ദാമോദരന്‍ മുഖേനയാണ് കോടതിയെ സമീപിക്കുക. ജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കാരായി രാജനെയും തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കാരായി ചന്ദ്രശേഖരനെയും അവരോധിക്കാനാണ് സി.പി.എം ധാരണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.