നിരീക്ഷകരുടെ തട്ടും തലോടലും

ആലപ്പുഴ:  വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി രൂപവത്കരണത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ തട്ടും തലോടലുമായി നിരീക്ഷകര്‍. വെള്ളാപ്പള്ളിയുടെ ഉദ്യമത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്നാക്ക, പിന്നാക്ക സമുദായ നേതാക്കള്‍ വാനോളം പുകഴ്ത്തിയപ്പോള്‍ രാഷ്ട്രീയ നിരീക്ഷകനായ എന്‍.എം. പിയേഴ്സണ്‍ എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ സംഭവിക്കാവുന്ന പ്രശ്ന സാധ്യതകളാണ് ചൂണ്ടിക്കാട്ടിയത്. അത് എസ്.എന്‍.ഡി.പിയെ പിളര്‍പ്പില്‍ എത്തിക്കുമെന്നും കെ.പി.എം.എസിന് സംഭവിച്ചത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.

രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോള്‍ ആവശ്യമായ എല്ലാ നയ പരിപാടികള്‍ക്കും വ്യക്തത വേണം. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടാകണം. അവര്‍ക്ക് അധികാരം ലഭ്യമായാല്‍ മാത്രമേ അവകാശം നേടിയെടുക്കാനാവൂ. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നപ്പോള്‍ പലപ്പോഴും അധ$സ്ഥിത സമൂഹത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അതുകൊണ്ടാണ് അവരോട് അതൃപ്തിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നേതൃത്വത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയ പാര്‍ട്ടികൊണ്ട് കൂടുതല്‍ പ്രയോജനം യു.ഡി.എഫിനാണെന്ന് നിരീക്ഷകനായ അഡ്വ. എം. ജയശങ്കര്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ നീക്കം ആത്മഹത്യാപരമാണ്. ആരെയാണോ അവര്‍ എതിര്‍ക്കുന്നത് അവര്‍തന്നെ വീണ്ടും അധികാരത്തില്‍ വരുന്ന അവസ്ഥയാണ് സംഭവിക്കുക. അതേസമയം, രണ്ട് മുന്നണികള്‍ക്ക് മാത്രമായി കേരളത്തില്‍ ഭരണസംവിധാനം മാറ്റിവെക്കുന്നത് ശരിയല്ളെന്ന് ഫിലിപ് എം. പ്രസാദ് പറഞ്ഞു. ബി.ജെ.പിയിലെ ഭൂരിഭാഗവും തീവ്ര ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്നവരല്ളെന്നും അദ്ദേഹം അവകാശപ്പെട്ടു. ജാതി സംഘടന ഭരണഘടനാ വിരുദ്ധമാണെന്ന് പി. രാജന്‍ പറഞ്ഞു. എന്നാല്‍, ഹിന്ദു സംഘടനകളുടെ യോജിച്ച പ്രസ്ഥാനം ഇടതുപക്ഷത്തിന് ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക സമുദായങ്ങളെ പ്രതിനിധാനം ചെയ്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, എസ്. രാധാകൃഷ്ണന്‍ പോറ്റി, സി.എസ്. നായര്‍, ഇ.എന്‍.കെ. നമ്പ്യാര്‍, ഉഷാദേവി നമ്പൂതിരി, ശ്രീനാഥ് എമ്പ്രാന്തിരി, വീരശൈവ മഹാസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, കേരള വിശ്വകര്‍മ സഭ ജനറല്‍ സെക്രട്ടറി ടി.കെ. സോമശേഖരന്‍, വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, സാംബവര്‍ സൊസൈറ്റി നേതാവ് ഐ.വി. ബാബു, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു, ധീവര സര്‍വിസ് സൊസൈറ്റി നേതാവ് പൂയപ്പള്ളി രാഘവന്‍, അല്‍മായ ഐക്യവേദി കണ്‍വീനര്‍ ഫാ. തോമസ് കൈതപറമ്പില്‍ തുടങ്ങിയവരും  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.