കോട്ടയം: രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന് ഇല്ളെന്ന എന്‍.എസ്.എസ് നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്നും സമുദായ സംഘടനകളുമായി പ്രദേശിക രാഷ്ട്രീയ ചര്‍ച്ചക്ക് തയാറെടുത്തിരുന്ന എസ്.എന്‍.ഡി.പിക്കും ബി.ജെ.പിക്കും തുടക്കത്തില്‍ തന്നെ തിരിച്ചടിയായി. എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം ഉറപ്പാക്കിയ ബി.ജെ.പി നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പരമാവധി സമുദായ സംഘടനകളെ കൂട്ടിയോജിപ്പിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിനും വിശാല ഹിന്ദുഐക്യത്തിനും ഇല്ളെന്ന് പരസ്യമായി പ്രഖ്യാപിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് ആവര്‍ത്തിച്ചത്. ഇതോടെ എന്‍.എസ്.എസിനെക്കൂടി ഉള്‍പ്പെടുത്തി മൂന്നാം മുന്നണി രൂപവത്കരിക്കാനുള്ള ബി.ജെ.പി-എസ്.എന്‍.ഡി.പി നീക്കവും ജലരേഖയായി.
അടിസ്ഥാനമൂല്യങ്ങള്‍ ഇല്ലാതാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിനില്ളെന്നും എല്ലാവരോടും സംഘടനക്ക് സമദൂരമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍നിന്ന് തിരിച്ചത്തെിയ വെള്ളാപ്പള്ളി എന്‍.എസ്.എസും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചതും നിലപാട് കടുപ്പിക്കാന്‍ സുകുമാരന്‍ നായരെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. എന്‍.ഡി.പിക്കുണ്ടായ പരാജയം അനുഭവപാഠമാണെന്നും അദ്ദേഹം പറയുന്നു.
എസ്.എന്‍.ഡി.പിക്കൊപ്പം എന്‍.എസ്.എസിനെയും കൂട്ടുചേര്‍ത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കാമെന്നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കണക്കുകൂട്ടല്‍. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തുടരാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, തുടക്കത്തില്‍ തന്നെ ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ എന്‍.എസ്.എസിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. വെള്ളാപ്പള്ളിയുമായി തെറ്റിയശേഷം എസ്.എന്‍.ഡി.പിയുമായുള്ള എല്ലാ ബന്ധങ്ങളും എന്‍.എസ്.എസ് ഉപേക്ഷിച്ചിരുന്നു. എസ്.എന്‍.ഡി.പിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കത്തോടുള്ള അതൃപ്തിയും സുകുമാരന്‍നായരുടെ നിലപാടില്‍നിന്ന് വ്യക്തമാണ്. മുന്നാക്ക സമുദായത്തിന്‍െറ പേരുപറഞ്ഞ് വെള്ളാപ്പള്ളിക്കും കുടുംബത്തിനും നേട്ടമുണ്ടാക്കുന്നതിനോടും എന്‍.എസ്.എസിന് താല്‍പര്യമില്ല. പുതിയ രാഷ്ട്രീയ നീക്കം കേരളത്തിന്‍െറ രാഷ്ട്രീയ ചിത്രം മാറ്റാന്‍ കഴിയുന്ന സംഭവവികാസങ്ങള്‍ ഉണ്ടാക്കുമെന്ന ബി.ജെ.പിയുടെ ഭീഷണിക്കും എന്‍.എസ്.എസ് നിലപാട് തിരിച്ചടിയായി.
എന്‍.എസ്.എസുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെയും പി.പി. മുകുന്ദനെയും മുന്നില്‍ നിര്‍ത്താന്‍ ബി.ജെ.പി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, സൗഹൃദപരമായ കൂടിക്കാഴ്ചക്ക് പോലും അവസരം നല്‍കാന്‍ സുകുമാരന്‍ നായര്‍ തയാറായില്ല. എന്‍.എസ്.എസുമായി ഏതുനീക്കുപോക്കിനും ബി.ജെ.പി തയാറെടുത്തിരുന്നുവെന്നാണ് വിവരം. ഇതിനായി എന്‍.എസ്.എസിന്‍െറ ചില പ്രാദേശിക നേതാക്കളുമായും ഡയറക്ടര്‍ ബോര്‍ഡിലെ ചിലരുമായും രഹസ്യചര്‍ച്ചകളും സീറ്റ് വാഗ്ദാനങ്ങളും നടത്തിയിരുന്നു. എന്‍.എസ്.എസ് നേതൃത്വം യു.ഡി.എഫ് അനുകൂല നിലപാടെടുത്താല്‍പോലും താഴേതട്ടില്‍ ചിലനീക്കുപോക്കുകളുണ്ടാക്കാനും സുകുമാരന്‍ നായര്‍ വഴങ്ങുന്നില്ളെങ്കില്‍ പോലും എന്‍.എസ്.എസിലെ പ്രമുഖരെ ഒപ്പം നിര്‍ത്താനും ബി.ജെ.പി ശ്രമം ആരംഭിച്ചിരുന്നു. പരമാവധി പേരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനായിരുന്നു ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.