വെള്ളാപ്പള്ളിയും വി.എസും നേര്‍ക്കുനേര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആക്ഷേപവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സി.പി.എമ്മിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അലകള്‍ ഉയര്‍ത്താവുന്ന ആരോപണമാണ് വെള്ളാപ്പള്ളിയുടേത്. ഉദ്യോഗ നിയമനത്തിന്‍െറ പേരില്‍ വെള്ളാപ്പള്ളിക്കെതിരായ ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ച് വി.എസും തിരിച്ചടിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ, വി.എസ് തന്നില്‍നിന്ന് രസീത് നല്‍കാതെ പണം വാങ്ങിയെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. അദ്ദേഹത്തിന്‍െറ വീട്ടിലത്തെിയും സംഭാവന നല്‍കിയിട്ടുണ്ട്. ഇല്ളെങ്കില്‍ വി.എസ് പറയട്ടേ. വി.എസ് മാരാരിക്കുളത്ത് തോറ്റപ്പോള്‍ അന്നത്തെ ഏരിയ സെക്രട്ടറി ടി.കെ. പളനിക്കെതിരെ തോല്‍പിച്ചെന്ന രേഖ ഉണ്ടാക്കി നല്‍കിയത് ഓഫിസിലെ പ്യൂണ്‍ ആയിരുന്നു.

വി.എസ് ആവശ്യപ്പെട്ട പ്രകാരം  അയാള്‍ക്ക് താന്‍ ജോലി കൊടുത്തു. വി.എസ് ആദ്യം സ്വന്തം വീട്ടിലെ അഴിമതിയാണ് ഇല്ലാതാക്കേണ്ടത്. വി.എസിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന്‍െറ ചെലവില്‍ അല്ല താന്‍ ജീവിക്കുന്നത്. സി.പി.എമ്മില്‍ ഇപ്പോള്‍ ഏത് ഘടകത്തിലാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയുമായിരുന്നു അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങള്‍.

എന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളുമെന്ന് വ്യക്തമാക്കിയ വി.എസ് വെള്ളാപ്പള്ളി പിരിച്ച 100 കോടി രൂപ എവിടെ പോയെന്ന് ആവര്‍ത്തിച്ചു. വെള്ളാപ്പള്ളി ഇത് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് നരേന്ദ്ര മോദിയുടെ അടുത്ത് പോയതെന്നും വി.എസ് ആരോപിച്ചു. വെള്ളാപ്പള്ളി എസ്.എന്‍ ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദ്യോഗ നിയമനത്തിന്‍െറ മറവില്‍ 100 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്‍െറ ആക്ഷേപം.

വെള്ളാപ്പള്ളിക്കെതിരായ വി.എസ്. അച്യുതാനന്ദന്‍െറ ആരോപണം ശരിയാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ പ്രസ്താവിച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരെ ഇനിയും പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ സി.പി.എം നേതാക്കളുടെ പ്രതികരണം നിര്‍ണായകമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.