ഇടത് പിന്തുണയോടെ പ്രസിഡന്‍റായ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെ.പി.സി.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഇതര കക്ഷികളുടെ പിന്തുണയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് നേതാക്കളെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എല്‍.ഡി.എഫിന്‍െറയും പി.ഡി.പിയുടെയും പിന്തുണയോടെ മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ മലപ്പുറം മുന്‍ ഡി.സി.സി സെക്രട്ടറി വി. മധുസൂദനന്‍, എല്‍.ഡി.എഫ് പിന്തുണയോടെ ഇടുക്കി ജില്ലയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ കരിമണ്ണൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി.എം. മാനുവല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.