ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച ജി. സുധാകരന്‍െറ നടപടിക്കെതിരെ പുന്നപ്രയിലും സമീപപ്രദേശങ്ങളിലും പോസ്റ്ററുകള്‍ നിരന്നു. തിങ്കളാഴ്ച രാത്രിയാണ് നിരവധി പോസ്റ്ററുകള്‍ പതിക്കപ്പെട്ടത്. വി.എസിനെ ആക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്നാണ് സി.പി.എം ഫോറത്തിന്‍െറ പേരില്‍ എഴുതിയ പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നത്.
തിങ്കളാഴ്ച രാവിലെയാണ് വി.എസിന്‍െറ വീടിന് അടുത്തുള്ള പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ ജി. സുധാകരന്‍ വി.എസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട വി.എസ് നാട്ടില്‍ ഉണ്ടായിട്ടും വരാതിരുന്നതിന്‍െറ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഇത് വി.എസ് പക്ഷത്തിന് സ്വാധീനമുള്ള പുന്നപ്ര, പറവൂര്‍, അമ്പലപ്പുഴ മേഖലകളില്‍ വലിയ എതിര്‍പ്പിന് കാരണമായി. ഏറെക്കാലമായി ഈ ഭാഗത്ത് സി.പി.എമ്മിനുള്ളില്‍ വി.എസ് അനുകൂലികള്‍ അസംതൃപ്തരാണ്.
വി.എസിനെതിരെയുള്ള ഏത് വാക്കും പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ഉടന്‍ പോസ്റ്ററിലൂടെയും മറ്റും പ്രതിഷേധിക്കുന്ന പാരമ്പര്യവും ഇവിടെയുണ്ട്. ജി. സുധാകരന്‍െറ വി.എസ് വിരുദ്ധ നിലപാടിന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്ന ചിന്താഗതിയും ഈ വിഭാഗത്തിനുള്ളിലുണ്ട്.
ചൊവ്വാഴ്ച രാവിലെ തന്നെ പ്രദേശത്തെ എല്ലാ പോസ്റ്ററുകളും സുധാകരന്‍ അനുകൂലികള്‍ കീറിക്കളഞ്ഞു. അതേസമയം, വി.എസിനെ താന്‍ വിമര്‍ശിച്ചിട്ടില്ളെന്ന് ജി. സുധാകരന്‍ ആലപ്പുഴയില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ചില പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് താന്‍ നടത്തിയതെന്നും ഒരുതരത്തിലുള്ള വ്യക്തിവിരോധവും വി.എസിനോടില്ളെന്നും അദ്ദേഹം പറഞ്ഞു. വിഷയം സി.പി.എം ജില്ലാ ഘടകത്തിലും സംസ്ഥാന ഘടകത്തിലും ചര്‍ച്ചക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് വി.എസ് വിഭാഗത്തിലെ ജില്ലാ നേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.